Movie News

തമിഴിലെ സൂപ്പര്‍താരം സിമ്രാനുമായി ഒന്നിക്കുന്നു ; ശശികുമാര്‍ 50 വയസ്സുകാരനാകുന്നു

കഴിഞ്ഞ തലമുറയിലെ സൂപ്പര്‍താരങ്ങള്‍ എന്നുതന്നെ പറയാവുന്ന സിമ്രാനും ശശികുമാറും നായികനായകന്മാരാകാന്‍ ഒരുങ്ങുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയെ ഒരു ഫീല്‍ഗുഡ്, സിറ്റി ബേസ്ഡ് എന്റര്‍ടെയ്നര്‍ എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചത്. നവാഗതനായ അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്യുന്ന ഒരു കുടുംബ കഥയിലാണ് ശശികുമാറും സിമ്രാനും ആദ്യമായി ഒന്നിക്കുന്നത്.

‘സിനിമയില്‍ ഞങ്ങള്‍ നല്‍കുന്ന പ്രധാന സന്ദേശം ‘നല്ലത് ചെയ്യുക, നിങ്ങള്‍ക്ക് നല്ലത് വരും’ എന്നതാണ്. നമ്മുടെ ചെറുപ്പത്തില്‍ അവര്‍ നമ്മളെ പരിപാലിച്ചതുപോലെ, വാര്‍ദ്ധക്യത്തിലും നമ്മുടെ മാതാപിതാക്കളെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും സിനിമ കാണിക്കുന്നു. 50 വയസ്സുള്ള ഒരു കുടുംബനാഥന്റെ വേഷത്തിലാണ് സിനിമയില്‍ ശശികുമാര്‍ എത്തുന്നത്.

അമ്മയായി സിമ്രാന്റെ കാസ്റ്റിംഗിനെക്കുറിച്ച് സംവിധായകന്‍ പറയുന്നു, ”അമ്മയെ അവതരിപ്പിക്കുമ്പോള്‍, കഥാപാത്രത്തിന് പ്രായം, ഭാവം, വ്യക്തിത്വം എന്നിവയില്‍ ആധികാരികത തോന്നേണ്ടതുണ്ട്.” ശശികുമാറിന്റെ കുറച്ചുകൂടി ലാഘവബുദ്ധിയുള്ള ഒരു വശമാണ് സിനിമയില്‍ കാണാനാകുന്നത്. ‘ഗ്രാമീണ സിനിമകളില്‍ അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ശീലിച്ചവരാണ്, എന്നാല്‍ ഈ സിനിമയില്‍, രണ്ട് കുട്ടികളുള്ള 50 വയസ്സുള്ള ഒരു കുടുംബനാഥന്റെ വേഷത്തില്‍ താരത്തിന് വരുന്നത് മറ്റൊരു ഗെറ്റപ്പാണ്.