Sports

വൈഭവ് സൂര്യവന്‍ഷി ഇത്തവണ തകര്‍ക്കും; 1.1 കോടിക്ക് വാങ്ങിയ 13 കാരനെക്കുറിച്ച് സഞ്ജുസാംസണ്‍

വൈഭവ് സൂര്യവന്‍ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെ പ്രശംസിച്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ താരത്തിന് ടീമിനായി മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നും പറഞ്ഞു.

മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരമ്പരയില്‍ സംസാരിക്കവേ, ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്‍ഷിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന് സാംസണോട് ചോദിച്ചു.

സാംസണ്‍ പറഞ്ഞു: ”ഇന്നത്തെ ആണ്‍കുട്ടികള്‍ക്ക് ഒട്ടും ആത്മവിശ്വാസക്കുറവില്ല. അവര്‍ വളരെ ധൈര്യമുള്ളവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരവും കളിക്കേണ്ട ക്രിക്കറ്റിന്റെ ബ്രാന്‍ഡും മനസിലാക്കുന്നവരുമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഉപദേശം നല്‍കുന്നതിനുപകരം, ഞാന്‍ ആദ്യം അവരെ നിരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഒരു ചെറുപ്പക്കാരന്‍ എങ്ങനെ അവന്റെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു, അവന്‍ എന്താണ് ഇഷ്ടപ്പെടുന്നത്, അയാള്‍ക്ക് എന്നില്‍ നിന്ന് എന്ത് തരത്തിലുള്ള പിന്തുണ ആവശ്യമാണ്. പിന്നീട്, ഞാന്‍ അതിനെ ചുറ്റിപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. വൈഭവ് വളരെ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നു. അക്കാഡമിയില്‍ അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് സിക്‌സര്‍ പറത്താറുണ്ട്. അദ്ദേഹത്തിന്റെ പവര്‍ ഹിറ്റിംഗിനെക്കുറിച്ച് ആളുകള്‍ ഇതിനകം സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവന്റെ ശക്തി മനസ്സിലാക്കുക, അവനെ പിന്തുണയ്ക്കുക, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കുക.” സാംസണ്‍ പറഞ്ഞു.

സൂര്യവന്‍ഷിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തം ടീമിലെ മറ്റുള്ളവര്‍ക്കായിരിക്കുമെന്നും സാംസണ്‍ കൂട്ടിച്ചേര്‍ത്തു. ‘അവന്‍ നന്നായി കളിക്കുമെന്ന് ഞാന്‍ കരുതുന്നു. അവനെ മികച്ച രീതിയില്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാനം… ഡ്രസ്സിംഗ് റൂമില്‍ ഒരു നല്ല അന്തരീക്ഷം ഞങ്ങള്‍ ഉറപ്പാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ അവന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു. 1.1 കോടി രൂപയ്ക്കാണ് സൂര്യവന്‍ഷിയെ റോയല്‍സ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *