Sports

ശ്രീലങ്കയ്ക്ക് എതിരേയും ടീമിലില്ല ; സഞ്ജുസാംസണ്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടി20യില്‍ ഋഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിവരെ ടോപ്ഓര്‍ഡറിലേക്ക് പരിഗണിച്ചതോടെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍ എന്ന് ആരാധകര്‍ മുദ്രകുത്താന്‍ തുടങ്ങി. സഞ്ജുവിന് അവസരം കിട്ടാതെ പോകുമ്പോള്‍ പന്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം കളിക്കാരന്‍ എന്ന നിലയില്‍ പരിഗണന നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

സഞ്ജുവിനെയും പന്തിനെയും പരസ്പരം പകരക്കാരനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന് അവസരം കിട്ടാത്ത സാഹചര്യം അദ്ദേഹത്തെ ടീമിന് പുറത്തേക്ക് നയിക്കുമോ എന്നാണ് ആരാധകരുടെ ഉത്ക്കണ്ഠ. മികച്ച പ്രതിഭയുളള സഞ്ജുവിന്റെ മികവ് ടീം ഇന്ത്യയ്ക്ക് ഉപകാരപ്പെടാതെ പോകുമെന്നാണ് സഞ്ജുവിന്റെ കടുത്ത ആരാധകരുടെ അഭിപ്രായം.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഋഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിവരെയാണ് ടോപ്പ് ഓര്‍ഡര്‍ ആയി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം സൂര്യകുമാര്‍ യാദവിന്റെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുമ്പോള്‍ സാംസണ്‍ ഉള്‍പ്പെടെയുള്ള ക്രമരഹിതമായി ടീമില്‍ വരികയും പോകുകയും ചെയ്യുന്ന ചില കളിക്കാര്‍ ബെഞ്ചിലാണ്.

ഇന്ത്യ ശ്രീലങ്ക ടി20 യില്‍ സഞ്ജു സാംസണിന്റെ അഭാവം, ഇന്ത്യയുടെ ടി20 സജ്ജീകരണത്തില്‍ ഋഷഭ് പന്തിന് മിക്ക അവസരത്തിന് കാരണമാകാം. ടീമിലെ സ്ഥിരം കളിക്കാരനായ പന്ത്, ടി20 ലോകകപ്പ് സമയത്തും സമീപകാല പരിക്കിന് മുമ്പും സാംസണേക്കാള്‍ സ്ഥിരമായി മുന്നിലാണ്. അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ അഭാവമാണ് സഞ്ജുവിന് സ്ഥാനം നഷ്ടമാകാന്‍ കാരണം.

ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടി20 മത്സരത്തില്‍ പ്ലെയിംഗ് 11 ന്റെ പ്രഖ്യാപനത്തിന് ശേഷം, സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ സാംസണെ ‘ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് കളിക്കാരന്‍’ എന്ന് മുദ്രകുത്താനും തുടങ്ങിയിരിക്കകയാണ്. സിംബാബ്വെയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ദേശീയ ടീമിനായി അദ്ദേഹത്തിന്റെ അവസാന പ്രകടനം 58 റണ്‍സ് നേടി.