Sports

ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയെ നേരിടണം ; സഞ്ജുവിന് അവസരം കിട്ടിയേക്കാന്‍ സാധ്യത

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പായതോടെ ടീമില്‍ ഇടം പിടിക്കാതെയും കളിക്കാന്‍ അവസരം കിട്ടാതെയും പോയ അനേകരിലാണ് മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലുമെല്ലാം വരുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുപിന്നാലെ കരുത്തരായ ഓസീസിനെ ടി 20 യില്‍ നേരിടാനുള്ള അവസരം സഞ്ജുവിനും കൂട്ടര്‍ക്കും കിട്ടിയേക്കും.ലോകകപ്പിന്റെ ആവേശം അടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയ അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയ്ക്കായി ഇന്ത്യയില്‍ വരുന്നുണ്ട്.

ലോകകപ്പിന് പിന്നാലെ വിശാഖപട്ടത്തില്‍ തുടങ്ങുന്ന പരമ്പരയില്‍ ലോകകപ്പിലെ ഭൂരിപക്ഷം സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കും. ഈ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സഞ്ജു സാംസണും സീനിയര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലും വരാനിരിക്കുന്ന അഞ്ച് മത്സര ടി20 ഐ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവന്നേക്കാന്‍ സാധ്യതയേറി. ഏകദിന ലോകകപ്പ് 2023 മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് മാസമെങ്കിലും കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്.

2023 ഏകദിന ലോകകപ്പ് ടീമില്‍ കളിക്കുന്ന ചില താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയേക്കും. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസീദ് കൃഷ്ണ എന്നിവരെ ഓസ്ട്രേലിയ ടി20 ഐകള്‍ക്കായി തിരഞ്ഞെടുത്തേക്കാനും സാധ്യതയുണ്ട്. 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് സൂര്യകുമാറിനെ കൂടാതെ ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസീദ് കൃഷ്ണ എന്നിവരെ ഓസ്ട്രേലിയ ടി20 ഐകള്‍ക്കായി തിരഞ്ഞെടുത്തേക്കും.

2023 ഏകദിന ലോകകപ്പ് ടീമില്‍ ഹാര്‍ദിക്കിന്റെ പകരക്കാരനായ പ്രസിദ്ധ് കൃഷ്ണ പേസ് ആക്രമണത്തെ നയിക്കും, ഒപ്പം അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കും. ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ ചാഹല്‍, രവി ബിഷ്ണോയിക്കൊപ്പം കുല്‍ദീപ് യാദവിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും അഭാവത്തില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിനെ നയിക്കും.

ഷഹബാസ് അഹമ്മദും ഫിറ്റ്‌നസ് ആയ അക്‌സര്‍ പട്ടേലും രണ്ട് സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരാകാന്‍ സാധ്യതയുണ്ട്.ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരും സഞ്ജുവിനും അവസരം കിട്ടിയേക്കും. ഓഗസ്റ്റില്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.