Celebrity

‘വിവാഹവും വിവാഹമോചനവും ദുഷ്‌ക്കരം’ ; സാനിയയുടെ നിഗൂഢപോസ്റ്റ് ആരെ ലക്ഷ്യമിട്ടെന്ന് ആരാധകര്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ സ്‌പോര്‍ട്‌സ് ദമ്പതികളില്‍ ഒന്ന് എന്ന വിശേഷണം സ്വന്തമാക്കിയ ശേഷം ടെന്നീസ് താരം സാനിയാമിര്‍സയും പാക്് ക്രിക്കറ്റ് മുന്‍ നായകന്‍ ഷൊയബ് മാലിക്കും തമ്മിലുള്ള ദാമ്പത്യം പരാജയപ്പെട്ടു എന്ന രീതിയിലുള്ള ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത് 2022 മുതലാണ്. ്്എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇരുവരും ഔദ്യോഗികമായ ഒരു വിശദീകരണവും നടത്തിയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യത്തില്‍ ആരാധകര്‍ക്കോ മാധ്യമങ്ങള്‍ക്കോ വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല.

എന്നാല്‍ ബുധനാഴ്ച രാവിലെ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്് ചെയ്ത വിഷാദപോസ്റ്റ് ഇരുവരുടേയും വിവാഹമോചനത്തോട് ചേര്‍ത്തു വായിക്കുകയാണ് ആരാധകര്‍. വിവാഹവും വിവാഹമോചനവും കഠിനമാണെന്നും ഒരാള്‍ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്നും അവര്‍ പങ്കിട്ട പോസ്റ്റില്‍ പരാമര്‍ശിച്ചു. ”വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനം കഠിനമാണ്. നിങ്ങളുടെ ഹാര്‍ഡ് തിരഞ്ഞെടുക്കുക. അമിതവണ്ണം കഠിനമാണ്. ഫിറ്റായിരിക്കുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഹാര്‍ഡ് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. സാമ്പത്തികമായി അച്ചടക്കം പാലിക്കുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഹാര്‍ഡ് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. ആശയവിനിമയം നടത്താത്തത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഹാര്‍ഡ് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമാകില്ല. അത് എപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നമുക്ക് നമ്മുടെ കഠിനാധ്വാനം തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുക.” താരം പോസ്റ്റ് ചെയത് കുറിപ്പില്‍ പറയുന്നു.

സാനിയയുടെ മനസ്സില്‍ എന്തായിരുന്നെന്ന് വ്യക്തമല്ലെങ്കിലൂം പോസ്റ്റ് ഷോയിബ് മാലിക്കുമായുള്ള വിവാഹമോചന ഊഹാപോഹങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ലെങ്കിലും അടുത്തിടെ ഇരുവരും തങ്ങളുടെ മകന്‍ ഇസാന്‍ നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയത് ആഘോഷിച്ചു. സാനിയ നിയന്ത്രിക്കുന്ന ഇസാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് മത്സരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകന്‍ ഇസാന്‍ മെഡലുമായി പോസ് ചെയ്യുമ്പോള്‍ അവനെ പിടിച്ച് സാനിയ നില്‍ക്കുന്നതായി കാണുന്നു. മറ്റൊന്നില്‍ ഇസാനൊപ്പം തംപ്‌സ് അപ്പ് സിംബല്‍ കാട്ടി നില്‍ക്കുന്ന ഷൊയബ് മാലിക്കിനെയും കാണിക്കുന്നു.