വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി.
വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ അവിടെ പോകുന്നതെന്നും ഷൂട്ടിംഗ് കഴിഞ്ഞാല്‍ വിജയ് അങ്ങോട്ടു പോകാമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ലിയോ വന്‍ വിജയമായി മുന്നേറുമ്പോള്‍ സിനിമ കാണാന്‍ ഇതുവരെ വിജയ് യുടെ ഭാര്യ സംഗീതയും മക്കളും തമിഴ്നാട്ടില്‍ വന്നതായി വിവരമില്ലെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. സാധാരണ സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കെല്ലാം വിജയ് യും ഭാര്യയും ഒരുമിച്ച് പോകുകയാണ് പതിവ്. എന്നാല്‍ വാരിസുവിന്റെ സംഗീത ലോഞ്ചില്‍ സംഗീത പങ്കെടുക്കാതിരുന്നത് മുതലാണ് ഇരുവരും പിണക്കമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.
ലണ്ടനിലേക്ക് പോയ സംഗീത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശിവകാര്ത്തികേയന് ചിത്രം മാവീരന് റിലീസ് ചെയ്തപ്പോള്‍ ചെന്നൈയില്‍ തിരിച്ചെത്തിയിരുന്നു. ശിവകാര്‍ത്തികേയന്റെ ഭാര്യ ആര്‍ത്തി ശിവകാര്‍ത്തികേയനൊപ്പം ചെന്നൈ വെട്രി തിയേറ്ററില്‍ സംഗീതയും ആരതിയും മാവീരന് കാണുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലിയോ റിലീസ് ചെയ്തിട്ട് ഒരാഴ്ച തികയുകയാണ്. സംഗീത സിനിമ കാണുന്ന ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ശിവകാര്‍ത്തികേയന്റെ പടം തിയേറ്ററില്‍ കണ്ട സംഗീതയ്ക്ക് ലിയോ കാണാന്‍ സമയം കിട്ടുന്നില്ലേ എന്ന് വരെ ചര്‍ച്ച നടക്കുന്നുണ്ട്.
വിജയ് വീണ്ടും തൃഷയ്ക്കൊപ്പം അഭിനയിച്ചത് ഭാര്യ സംഗീതയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചനകള്‍. ഇതിന് പ്രധാന കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഗോസിപ്പ് ചെയ്യപ്പെട്ടതാണ്. ഇതാണ് വിജയും തൃഷയും വീണ്ടും ഒന്നിക്കാതിരുന്നത്. ലിയോ സിനിമയില്‍ ജോയിന്‍ ചെയ്തതാണ് വിജയുടെ വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വരെ പറയപ്പെടുന്നു.ലിയോ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഈ സന്ദര്‍ഭത്തിന്റെ പുറത്ത് വലിയ ചര്‍ച്ചയുമാണ്. ലോകേഷ് സിനിമയില്‍ ഇത്തരം രംഗം സാധാരണ ഇല്ലാത്തതാണ്. അതുപോലെ വിജയ് ഏതാനും വര്‍ഷങ്ങളായി അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുമില്ല എന്നതും ഇതുമായി തമിഴ് മാധ്യമങ്ങള്‍ കൂട്ടിവായിക്കുകയാണ്