Movie News

നിറം കൊണ്ട് അന്ന് മാറ്റിനിര്‍ത്തപ്പെട്ടു; പിന്നീട് വിജയുടെ സിനിമയില്‍ വില്ലനാകുന്ന തരത്തിലേക്ക് വളര്‍ന്നു

തമിഴ് സിനിമയില്‍ വന്‍ ആരാധകവൃന്ദമുള്ള ഇന്നത്തെ കോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് നടന്‍ വിജയ്. തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട് അനേകം കടമ്പകള്‍ തരണം ചെയ്ത് സിനിമയില്‍ വളര്‍ന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ വരെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരത്തിലേക്കാണ് വളര്‍ന്ന് നില്‍ക്കുന്നത്.

രൂപം കൊണ്ടും അഭിനയം കൊണ്ടും തുടക്കത്തില്‍ വലിയ വിമര്‍ശനം നേരിട്ട വിജയ് ഇപ്പോള്‍ ദളപതി 68 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരുകാലത്ത് മുഖഛായയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ തുടക്കവും ഇങ്ങിെനയായിരുന്നു. തമിഴ് നന്നായി സംസാരിക്കാന്‍ അറിയാത്തതിന് ഏറെ പരിഹിസിക്കലും കളിയാക്കലുകളും നേരിട്ട താരമാണ് അജിത്തും.

ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തവരാണ് ഇന്നത്തെ വിജയികള്‍. ഇതേ അനുഭവത്തിലൂടെ കടന്നുവന്ന് ഇപ്പോള്‍ മുന്‍നിരയില്‍ എത്തി നില്‍ക്കുന്നത് ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡിയാണ്. പല മുന്‍നിര നായകന്മാരെയും നൃത്തം വെയ്പ്പിച്ച സാന്‍ഡി വിജയ് നായകനായ ലിയോയില്‍ വില്ലന്‍ വേഷം വരെ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. കലാ മാസ്റ്റര്‍ സ്‌കൂളില്‍ നിന്നാണ് സാന്‍ഡി വരുന്നത്.

ആദ്യകാലത്ത് കലാ മാസ്റ്ററുടെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്ത് നൃത്തം ചെയ്യണമെന്ന് കലമാസ്റ്റര്‍ പറഞ്ഞു വിടുന്നത് സാന്‍ഡിയോടാണ്. എന്നാല്‍ കറുത്ത ആളായതിനാല്‍ സാന്‍ഡിയെ മുന്‍നിരയില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. കലാ മാസ്റ്റര്‍ തിരികെ വരുമ്പോള്‍ അവര്‍ സാന്‍ഡിയെ പിടിച്ച് വീണ്ടും മുന്നില്‍ നിര്‍ത്തും. സാന്‍ഡിക്കുണ്ടായിരുന്ന കഴിവ് കൊണ്ടാണ് അവനെ മുന്നില്‍ നിര്‍ത്തിയിരുന്നത് എന്നാണ് കല മാസ്റ്റര്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞത്. ലിയോയില്‍ വിജയ് യെ വെല്ലുവിളിക്കുന്ന നായകനാണ് സാന്‍ഡി.