Celebrity

സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ നിര്‍ബന്ധിച്ചു; പാഡ് ഉപയോഗിക്കേണ്ടി വന്നു; സമീറ റെഡ്ഡി

2023ന്റെ തുടക്കത്തില്‍, സമീറ റെഡ്ഡി ഒരു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി- സ്‌ക്രീനില്‍ അല്ല, സോഷ്യല്‍ മീഡിയയില്‍. ദശലക്ഷക്കണക്കിന് അനുയായികളെയും സമ്പാദിച്ചു. എന്നാല്‍ തന്റെ കരിയറിന്റെ പരകോടിയില്‍ തന്റെ ശരീരം മാറ്റാന്‍ സിനിമ വ്യവസായത്തില്‍ നിന്ന് നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ച് നടി പറയുന്നു. ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പറഞ്ഞതിനെക്കുറിച്ചുമൊക്കെ സമീറ വെളിപ്പെടുത്തിയിരുന്നു. സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഒരു സ്തനവളര്‍ച്ച പ്രക്രിയയ്ക്ക് വിധേയയാകാന്‍ ഒരു വിദഗ്ദ്ധ തന്നെ ഉപദേശിച്ചതായും ഭംഗിതോന്നാന്‍ ഫില്‍ട്ടറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും സമീറ തുറന്നുപറഞ്ഞു. ”എന്റെ കരിയറിന്റെ ഉന്നതിയില്‍ പലരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് പലപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു. പലവട്ടം. ഞാനും അതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നാല്‍ ഞാനത് ചെയ്തില്ല. ഇന്ന് ഞാന്‍ അതില്‍ സന്തോഷിക്കുന്നു. കാരണം അങ്ങനെചെയ്യുന്നതില്‍ ഞാന്‍ ഒട്ടും സംതൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം. സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. അവരുടെ ഇഷ്ടം. വിധിക്കാന്‍ നമ്മള്‍ ആരാണ്? എന്റെ താല്‍പര്യം ആന്തരികമായി എന്നെത്തന്നെ ശരിയാക്കുക എന്നതാണ്” – സമീറ ചോദിക്കുന്നു.

സമ്മര്‍ദ്ദമുണ്ടായിട്ടും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയുടെ മോഹത്തിന് വഴങ്ങാതിരിക്കാന്‍ സമീറ തീരുമാനിച്ചു. ബാഹ്യ പരിഷ്‌ക്കരണങ്ങളേക്കാള്‍ ആന്തരികമായി സ്വയം മെച്ചപ്പെടുത്തലിന് മുന്‍ഗണന നല്‍കാനുള്ള തന്റെ തീരുമാനത്തിന് അവര്‍ ഊന്നല്‍ നല്‍കി.

‘‘ഞാന്‍ എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നത് ഭ്രാന്തിയെപ്പോലെയാണ്, ഞാന്‍ എന്റെ കുട്ടികളുടെ പുറകെ ഓടുന്നു. പക്ഷേ, 45 വയസ്സുകാരിയെന്ന നിലയില്‍ എന്നെ കാണാനുള്ള കഴിവ് എനിക്കുണ്ട്. നിങ്ങളുടെ നരച്ച മുടിയും വയറിലെ കൊഴുപ്പും സ്‌ട്രെച്ച് മാര്‍ക്കുകളും കാണിക്കുമ്പോള്‍, അതുപോലെയുള്ള മറ്റൊരാള്‍ക്ക് ‘എന്നെപ്പോലെ വേറൊരാളുണ്ട്’ എന്ന് തോന്നുകയും അത് അവരുടെ മേലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു,” നടി പറഞ്ഞു.

ഹിറ്റ് സിനിമയായ വാരണം ആയിരം ആണ് സമീറയുടെ ആദ്യ തമിഴ് ചിത്രം. മോഹല്‍ലാല്‍ നായകനായ ‘ഒരുനാള്‍ വരും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. 2014 ലാണ് സമീറ വിവാഹിതയായി. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.