കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ തന്നെ സാമന്ത പ്രധാനവേഷം ചെയ്യുന്ന സിറ്റാഡല്‍ വെബ് സീരീസും പുറത്തിറങ്ങുന്നുണ്ട്.
ചില മുന്‍നിര നായകന്മാരുടെ ചിത്രത്തിലേക്കുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. താരത്തിന്റെ ഖുഷിയിലെ വേഷം വലിയ ശ്രദ്ധ നേടിയിരുന്നു. വിജയ് ദേവരകൊണ്ടയുമായുള്ള താരത്തിന്റെ കെമിസ്ട്രി വളരെയധികം ശ്രദ്ധിക്കപ്പെടുകയും സിനിമയുടെ ഹൈലൈറ്റായി മാറുകയും ചെയ്തു. അടുത്തിടെ സിനിമയില്‍ നിന്നും വിട്ടു നിന്ന താരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകരുമായി സംവദിച്ചിരുന്നത്.
അടുത്തിടെ ഒരു ലൈവില്‍ സംസാരിക്കുമ്പോള്‍ മയോസിറ്റിസ് പ്രശ്നം മൂലം താന്‍ കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലം നേരിട്ടതായി പറഞ്ഞിരുന്നു. പിന്നാലെ നടിയുടെ ത്വക്കിന്റെ നിറം മാറിയെന്നും പുറത്തു തല കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പലതരത്തിലുള്ള വാര്‍ത്തകള്‍ പരന്നു. എന്നാല്‍ എന്തു് വന്നാലും ഞങ്ങള്‍ നിന്നെ സ്നേഹിക്കും എന്നായിരുന്നു ആരാധകരുടെ ആശ്വാസ വാക്കുകള്‍. അതേസമയം ഈ പ്രശ്നമെല്ലാം താരം മറികടന്നിരിക്കുകയാണ്. ഇപ്പോഴത്തെ സാമന്തയുടെ ഒരു ഫോട്ടോ കണ്ടാല്‍ അത് കള്ളമാണെന്ന് ആരും പറയും.