Celebrity

മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?

നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക.

പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും രശ്മിക മന്ദാനയും ആയിരുന്നു പ്രധാന വേഷങ്ങളില്‍. ഈ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ സാമന്തയെ സിനിമയിലേക്ക് വിളിച്ചത് നായകന്‍ അല്ലു അര്‍ജ്ജുന്‍ തന്നെയായിരുന്നു എന്നാണ് വിവരം.

ആദ്യം മടിച്ചു നിന്ന നടിയെ അല്ലു അര്‍ജുന്‍ തന്നെ ബോധ്യപ്പെടുത്താന്‍ വ്യക്തിപരമായി ശ്രമിക്കുകയും ചെയ്തു. നൃത്തരംഗം ചെയ്യുമ്പോള്‍ ചുവടുകളുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്റേതായ ചില നിബന്ധനകള്‍ സാമന്ത വെച്ചിരുന്നതായും എന്നാല്‍ പതിയെ അതിന്റെ ആവേശത്തില്‍ അകപ്പെട്ട നടി പിന്നീട് ഒരു ചുവട് പോലും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തില്ല. സിനിമ പിന്നീട് തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളില്‍ മാത്രമല്ല, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ചിത്രം വന്‍ ഹിറ്റായിരുന്നു.

നിലവില്‍, അല്ലു അര്‍ജുന്‍ പുഷ്പ 2 അല്ലെങ്കില്‍ പുഷ്പ: ദി റൂള്‍ എന്ന ചിത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍, പുഷ്പ 2 2024 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വരുണ്‍ ധവാനും അഭിനയിക്കുന്ന സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ സാമന്ത ഉടന്‍ പ്രത്യക്ഷപ്പെടും.