Movie News

നാഗയുമായി വേര്‍പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് സാമന്ത; ‘മുറിയില്‍നിന്ന് മൂര്‍ച്ചയുള്ളവ മാറ്റി വയ്ക്കണമായിരുന്നു’

സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നു എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ത്ത വാര്‍ത്തയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം തകര്‍ന്ന് ഇരുവരും പിരിയുകയാണെന്ന് കേട്ടപ്പോള്‍ അതേ ആരാധകര്‍ തന്നെ അമ്പരപ്പും പ്രകടിപ്പിച്ചു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയും നാഗ ശോഭിതാ ധൂലിപാലയെ രണ്ടാം വിവാഹം ചെയ്ത് മറ്റൊരു കുടുംബജീവിതം തുടങ്ങുകയും ചെയ്തു.

നാഗയുമായി വേര്‍പിരിഞ്ഞെങ്കിലും സാമന്തയോ നാഗയോ പിരിയാനുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍ 7-ല്‍’ പ്രത്യക്ഷപ്പെട്ട സമയത്ത്, സാമന്ത റൂത്ത് പ്രഭു തനിക്കും നാഗ ചൈതന്യയ്ക്കും ഇടയില്‍ നിലനിന്നിരുന്നതായി ചില മോശം കാര്യങ്ങള്‍ വെളിപ്പെടുത്തി. കുടുംബജീവിതത്തില്‍ തങ്ങള്‍ക്കിടയിലുള്ള സാഹചര്യം സാധാരണ നിലയിലായിരുന്നില്ലെന്ന് നടി പറഞ്ഞു. ഞങ്ങളെ രണ്ടുപേരെയും ഒരു മുറിയില്‍ ഇരുത്തിയാല്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെയ്ക്കണമായിരുന്നു. അതായിരുന്നു സാഹചര്യം. ഭാവിയില്‍ ചിലപ്പോള്‍ ബന്ധം നന്നായേക്കുമായിരുന്നെങ്കിലും ആ സമയം ഒട്ടും സൗഹാര്‍ദ്ദപരമല്ലെന്ന് നടി പറഞ്ഞു.

വിവാഹത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് ലഭിച്ച തുടര്‍ച്ചയായ ട്രോളിംഗുകളെക്കുറിച്ചും നടി ഹൃദയം തുറന്നു. ജീവിതത്തില്‍ മറ്റൊരു വഴി തിരഞ്ഞെടുക്കാനുള്ള തീരുമാനം സ്വന്തം ആയതിനാല്‍ പരാതിപ്പെടാന്‍ തനിക്ക് സ്ഥാനമില്ലെന്നും സാമന്ത വെളിപ്പെടുത്തി.
”വിവാഹമോചനം ഞാന്‍ തന്നെ തിരഞ്ഞെടുത്തതിനാല്‍ എനിക്ക് അതിനെക്കുറിച്ച് പരാതിപ്പെടാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ പലതും വെളിപ്പെടുത്തി. വേര്‍പിരിയല്‍ സംഭവിച്ചപ്പോള്‍, എനിക്ക് ട്രോളിംഗുകളുടെ പേരില്‍ അസ്വസ്ഥയാകാന്‍ കഴിയില്ല. കാരണം ആരാധകര്‍ എന്റെ വിവാഹജീവിതത്തില്‍ തന്ന പിന്തുണ തളളിയത് ഞാനായിരുന്നു. അതുകാണ്ട് അതിനെല്ലാം ഉത്തരം ഞാനാണ്. ” നടി പറഞ്ഞു.

ഇപ്പോള്‍ വളരെ വേഗത്തില്‍ നാഗ ചൈതന്യ അടുത്തിടെ നടി ശോഭിത ധൂലിപാലയുമായി വിവാഹനിശ്ചയം നടത്തി. ഇരുവരും ഏകദേശം രണ്ട് വര്‍ഷമായി പരസ്പരം ഡേറ്റിംഗ് നടത്തുകയായിരുന്നു, അതേസമയം അവര്‍ ഒരിക്കലും തങ്ങളുടെ ബന്ധം പരസ്യമാക്കിയില്ല. 2024 ജൂണില്‍, ചായയും ശോഭിതയും തങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹ നിശ്ചയം നടത്തി.