Celebrity

സാമന്തയും നാഗചൈതന്യയും വീണ്ടും ഒരുമിക്കുന്നു ; സോറി സിനിമയിലല്ല, പിന്നെയോ?

തെന്നിന്ത്യയിലെ സൂപ്പര്‍താര ദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹജീവിതം വേര്‍പെടുത്തിയിട്ട് ഏറെക്കാലമായി. എന്നിരുന്നാലും ഇരുവരും സിനിമയിലായാലും പുറത്തായാലും ഒരുമിക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ്.

ഇരുവരും വീണ്ടും ഒരുമിക്കുന്നത് തെലുങ്ക് താരങ്ങളായ വരുണ്‍ തേജിന്റേയും ലാവണ്യ ത്രിപാഠിയും വിവാഹത്തിനാണ്. നവംബര്‍ ഒന്നിന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിലെ ടസ്‌കാനിയിലെ ബാര്‍ഗോ സാന്‍ ഫെലിസ് റിസോര്‍ട്ടിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ കോക്ടെയ്ല്‍ പാര്‍ട്ടിയോടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചു, ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. ദമ്പതികള്‍ ഇന്ന് പൂള്‍ സൈഡ് പാര്‍ട്ടിയും നടത്തും.

നാളെ വൈകുന്നേരം റിസപ്ഷന്‍ ഓര്‍ഗനൈസര്‍ ഉണ്ട്, സാമന്ത, രശ്മിക മന്ദാന, നാഗ ചൈതന്യ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. വിവാഹ തീം പേസ്റ്റല്‍ ആണ്, റിസപ്ഷന്റെ തീം ഗ്ലാമറും തിളക്കമാര്‍ന്നതുമാണ്. ഇറ്റലിയിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ശേഷം, ദമ്പതികള്‍ ഹൈദരാബാദിലേക്ക് മടങ്ങുകയും നവംബര്‍ 5 ന് അവരുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരു റിസപ്ഷന്‍ പാര്‍ട്ടി നടത്തുകയും ചെയ്യും.