എംപുരാന്‍ വിവാദത്തിനിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സല്‍മാന്‍ ഖാന്‍ സിനിമ സിക്കന്ദറിനും പൈറേറ്റ് ശല്യം. അനധികൃത പൈറസിയില്‍ നിന്ന് സിനിമയെ രക്ഷിക്കാന്‍, റിലീസ് ദിവസം 3000-ലധികം പൈറേറ്റഡ് ലിങ്കുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മിഡ് ഡേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പൈറസിക്ക് ഉത്തരവാദികളായ 1,000 അക്കൗണ്ടുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ഓണ്‍ലൈന്‍ ചോര്‍ച്ചയ്ക്ക് ഇരയായി. മാര്‍ച്ച് 30-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്ത 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യ മുള്ള മുഴുവന്‍ സിനിമയും ഹൈ ഡെഫനിഷനില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു, കൂടാതെ തമിഴ്റോക്കേഴ്സ്, മൂവിറുള്‍സ്, ഫിലിംസില, ടെലിഗ്രാം തുടങ്ങിയ കുപ്രസിദ്ധ പൈറസി വെബ്സൈറ്റുകളില്‍ ഇത് ലഭ്യമാക്കി. ഇതുവരെ മൂവായിരത്തോളം ലിങ്കുകള്‍ നീക്കം ചെയ്തതായി സല്‍മാന്‍ ഖാന്‍ ഫാന്‍സ് ക്ലബ് മേധാവി രവി ദേശായി വെളിപ്പെടുത്തി.
സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം, സിനിമയുടെ നിര്‍മ്മാ താക്കളും ആരാധകരും കര്‍ശന നടപടി സ്വീകരിച്ചു. അതേസമയം ചോര്‍ച്ചയുടെ യഥാ ര്‍ത്ഥ ഉറവിടം അജ്ഞാതമായി തുടരുന്നു. പൈറേറ്റഡ് പതിപ്പിന്റെ പ്രചാരവുമായി ബന്ധപ്പെട്ട ഐപി വിലാസങ്ങള്‍ അധികൃതര്‍ ട്രാക്കുചെയ്യുകയാണ്. അതില്‍ ഉള്‍പ്പെട്ട വര്‍ക്ക് എതിരേ നിയമനടപടികള്‍ വരുമെന്നാണ് സൂചനകള്‍. ടോറന്റ് സൈറ്റുകള്‍ കൂടാതെ, സിനിമയുടെ പൈറേറ്റഡ് പതിപ്പ് എക്സില്‍ പോലും ലഭ്യമാക്കിയിട്ടുണ്ട്.
പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനത്തില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായതെന്നും ദേശായി കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഞായറാഴ്ച ലോകമെമ്പാടു മുള്ള തിയേറ്ററുകളില്‍ എത്തി. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാ യിരുന്നു, എന്നാല്‍ പ്രവചനങ്ങള്‍ക്ക് താഴെയാണ് സിനിമ നേടിയത്. ആദ്യ ദിനം ഇന്ത്യ യില്‍ 26 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നിരുന്നാലും, ഞായറാഴ്ച ചിത്രം ആഗോളതലത്തില്‍ 54 കോടി നേടിയതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.