പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്.
മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ താരത്തിന്റെ ഫോട്ടോയാണ് ഇത്തവണ കവര്‍പേജില്‍. 58 ാം വയസ്സില്‍ ഇത് സംഭവിക്കുന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണെന്നായിരുന്നു നടിയുടെ പ്രതികരണം.
ഒരു അഭിമുഖത്തില്‍, ഇത്തരമൊരു മാസികയുടെ പുറംചട്ടയില്‍ താന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലെന്ന് ഹയക്ക് പറഞ്ഞു. ആരാണ് പുതിയ സുന്ദരിയെന്ന് അറിയാന്‍ എപ്പോഴും ഈ മാഗസിന്‍ നോക്കാറുണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ ഒരിക്കല്‍ ഞാന്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. അതേസമയം ഹയക്കിന് ഷൂട്ട് എളുപ്പവുമായിരുന്നില്ല.
ക്യാമറയ്ക്ക് മുന്നില്‍ കംഫര്‍ട്ടബിളാകാന്‍ 100-ലധികം നീന്തല്‍ വസ്ത്രങ്ങളാണ് പരീക്ഷിച്ചത്. ഈ പ്രായത്തില്‍ ദുര്‍ബലയായതില്‍ അവര്‍ക്ക് പരിഭ്രാന്തി തോന്നിരുന്നു. എന്നാല്‍ പിന്നീട് നടി ആത്മവിശ്വാസം നേടിയെടുത്തു. 2025 ലെ സ്‌പോര്‍ട്‌സ് ഇല്ല സ്‌ട്രേറ്റഡ് സ്വിംസ്യൂട്ട് എഡിഷന്റെ നാല് കവര്‍ സ്റ്റാറുകളില്‍ ഒരാളായിരുന്നു ഹയക്ക്.
ഹോളിവുഡ് താരത്തിനൊപ്പം ഒളിമ്പ്യന്‍ ജോര്‍ദാന്‍ ചിലിസ്, ജിംനാസ്റ്റിക് ഒലിവിയ ഡണ്‍, മോഡല്‍-സംരംഭക ലോറന്‍ ചാന്‍ എന്നിവരും പങ്കെടുത്തു. 2025 ലെ ലക്കത്തില്‍ സ്വാധീനം ചെലുത്തുന്ന അലിക്സ് എര്‍ലെ, പാരാലിമ്പിക് നീന്തല്‍ താരം അലി ട്രൂവിറ്റ്, ഒ ളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സുനി ലീ എന്നിവരുള്‍പ്പെടെ 34 പ്രചോദനാത്മക വനിതകളുമുണ്ട്. 2025 സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ട് പതിപ്പ് മെയ് 17-ന് ലഭ്യമാ കും. ഇല്ലസ്‌ട്രേറ്റഡ് മാസികയില്‍ സ്വിം സ്യൂട്ടില്‍ ആദ്യമായിട്ടാണ് ഹായേക്ക് വരുന്നത്.