Sports

ചെന്നൈ കിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ആരാണ്? 4 കോടിയുമായി ധോണി ഒമ്പതാമത്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അഞ്ചു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ചരിത്രത്തിനൊപ്പം വരില്ല ഒരു ടീമും. എല്ലാക്കാലത്തും പ്‌ളേഓഫില്‍ എത്തിയിട്ടുള്ള അവര്‍ ഏതാനും സീസണായി മങ്ങിയ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ ‘തല’ യായുള്ള ടീമിന്റെ സാധ്യതയൊന്നും ആരും തള്ളിക്കളയുന്നുമില്ല. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുളള അവര്‍ കളിക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാരാണെന്നറിയാമോ?

2025 ലെ ഐപിഎല്‍ താരനിര നിറഞ്ഞ ടീമാണ് സിഎസ്‌കെ. എല്ലാ ഡിപ്പാര്‍ട്ട്മെന്റു കളിലെയും മാച്ച് വിന്നര്‍മാരുടെ ഒരു മികച്ച ടീമാണിത്. പക്ഷേ ടീമില്‍ ഏറ്റവും കൂടുത ല്‍ ശമ്പളം വാങ്ങുന്നയാള്‍ ധോണിയല്ല. അത് സ്‌ഫോടനാത്മക ബാറ്റിംഗിന് അറിയ പ്പെടുന്ന ഋതുരാജ് ഗെയ്ക്ക് വാദും ഓള്‍റൗണ്ട് മികവുള്ള രവീന്ദ്രജഡേജയുമാണ്. 18 കോടി രൂപയാണ് ഇരുവരുടേയും പ്രതിഫലം. ടീമിനെ അനേകം തവണ കിരീട ത്തിലേക്ക് നയിച്ചിട്ടുള്ള നായകന്‍ ധോണിക്ക് നാലുകോടി രൂപയാണ് ശമ്പളം. മതീശ പതിരണയാണ് കൂലിയുടെ കാര്യത്തില്‍ രണ്ടാമത്. 13 കോടി രൂപ.

മൂന്നാം സ്ഥാനത്ത് ശിവം ദുബെ 12 കോടി രൂപയുമായി നില്‍ക്കുന്നു. 10 കോടി വാങ്ങുന്ന നൂര്‍ അഹമ്മദ്, 9.75 കോടി വാങ്ങുന്ന രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. ഡെവോണ്‍ കോണ്‍വേ: 6.25 കോടി രൂപ, ഖലീല്‍ അഹമ്മദ്: 4.8 കോടി രൂപ, രചിന്‍ രവീന്ദ്ര: 4 കോടി രൂപ, രാഹുല്‍ ത്രിപാഠി: 3.4 കോടി രൂപ, അന്‍ഷുല്‍ കാംബോജ്: 3.40 കോടി രൂപ, സാം കുറാന്‍: 2.40 കോടി രൂപ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളി ലുള്ളത്. കോടികളുടെ കണക്കില്‍ പ്രതിഫലം എത്തുമ്പോള്‍ 1.70 കോടി വാങ്ങുന്ന ദീപക് ഹൂഡയാണ് അവസാന സ്ഥാനത്ത്.

ഷയ്ക് റഷീദ്: 30 ലക്ഷം രൂപ, മുകേഷ് ചൗധരി: 30 ലക്ഷം രൂപ, ഗുര്‍ജന്‍പ്രീത് സിംഗ്: 2.20 കോടി രൂപ, ആരോണ്‍ ഹാര്‍ഡി: 1.25 രൂപ കോടി, നഥാന്‍ എല്ലിസ്: 2 കോടി രൂപ, ജാമി ഓവര്‍ട്ടണ്‍: 1.5 കോടി രൂപ, വിജയ് ശങ്കര്‍: 1.2 കോടി രൂപ, വന്‍ഷ് ബേദി: 55 ലക്ഷം രൂപ, ആന്ദ്രേ സിദ്ധാര്‍ത്ഥ്: 30 ലക്ഷം രൂപ, രാമകൃഷ്ണഘോഷ്: 30 ലക്ഷം രൂപ, ശ്രേയസ് ഗോപാല്‍: 30 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.

ഈ സീസണില്‍ സിഎസ്‌കെക്ക് ആറാമത്തെ കിരീടം കൂടി നല്‍കാന്‍ കഴിയുമോ എന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രവീന്ദ്ര ജഡേജ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ നിര്‍ണായക പങ്ക് വഹിക്കും. അതേസമയം സ്റ്റമ്പുകള്‍ക്ക് പിന്നിലും ഡഗൗട്ടിലും ധോണിയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതായിരിക്കും. ശിവം ദുബെ, ഡെവണ്‍ കോണ്‍വേ തുടങ്ങിയ സ്ഫോടനാത്മക ബാറ്റ്സ്മാന്‍മാരും മതീഷ പതിരണ, റാച്ചിന്‍ രവീന്ദ്ര എന്നിവരുടെ വിദേശ ഫയര്‍ പവറും ടീമിനെ കൂടുതല്‍ ശക്തി പ്പെടുത്തുന്നു. ഇത്രയും മികച്ച ഒരു ടീമിനൊപ്പം, ഐപിഎല്‍ 2025 അവരുടെ ചരിത്ര ത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായമാകുമെന്ന് വിശ്വസിക്കാന്‍ എല്ലാ കാരണവുമുണ്ട്.