Celebrity

ആരാണ് സയാമി ഖേര്‍? വെറും സിനിമാനടിയല്ല, അതിശയിപ്പിക്കുന്ന സ്‌പോര്‍ട്‌സ്‌വുമണ്‍

തെലുങ്ക് സിനിമാതാരം സയാമി ഖേറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാക്കാരിയായ ലോകം അറിയപ്പെടുന്ന താരം അതിശയിപ്പിക്കുന്ന നടി മാത്രമല്ല, കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ്.

ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധത്തിനും എന്‍ഡുറന്‍സ് സ്പോര്‍ട്സിനോടമുള്ള അഭിനിവേശത്തിനും പേരുകേട്ട ഖേര്‍, 2025 ജൂലൈയില്‍ നടക്കുന്ന അയണ്‍മാന്‍ 70.3 ജോങ്കോപ്പിംഗ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം അഭിമാനകരമായ അയണ്‍മാന്‍ ട്രയാത്ത്ലണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ നടിയായി നടി ചരിത്രം സൃഷ്ടിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാന്‍സ്, ഇന്ത്യ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും അയണ്‍മാന്‍ ട്രയാത്ത്ലണ്‍ നടക്കുന്നു. നീന്തല്‍, ബൈക്ക് സവാരി, ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ദീര്‍ഘദൂര ട്രയാത്ത്‌ലണ്‍ ഓട്ടമാണിത്. വേള്‍ഡ് ട്രയാത്തലണ്‍ കോര്‍പ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ 2.4 മൈല്‍ നീന്തല്‍, 112 മൈല്‍ ബൈക്ക് സവാരി, 26.2 മൈല്‍ ഓട്ടം, മൊത്തം 140.6 മൈല്‍ ദൂരം എന്നിവ ഉള്‍പ്പെടുന്നു. ട്രയാത്‌ലോണിന് 17 മണിക്കൂര്‍ സമയപരിധിയുണ്ട് .

1978-ല്‍ ഹവായിയന്‍ ദ്വീപായ ഒവാഹുവിലാണ് അയണ്‍മാന്‍ ട്രയാത്ത്‌ലണ്‍ ആരംഭിച്ചത്. ആരാണ് ഏറ്റവും അനുയോജ്യന്‍ എന്നറിയാന്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ വാതുവെപ്പ് എന്ന നിലയിലാണ് ഇത് ആരംഭിച്ചത്. അയണ്‍മാന്‍ ട്രയാത്‌ലോണിനെക്കാള്‍ ചെറുതാണ് ഒളിമ്പിക് ട്രയാത്ത്‌ലണ്‍.

സയാമി ഖേര്‍ 2015-ല്‍ തെലുങ്ക് ചിത്രമായ റേയിലൂടെയും 2016-ല്‍ മിര്‍സിയ എന്ന ഹിന്ദി ചിത്രത്തിലൂടെയും അഭിനയരംഗത്തേക്ക് കടന്നു. അതിനുശേഷം അവര്‍ മൗലി (2018), ചോക്ക്ഡ് (2020), വൈല്‍ഡ് ഡോഗ് (2021), ഘൂമര്‍ (2023) എന്നീ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സ്ട്രീമിംഗ് സീരീസായ സ്‌പെഷ്യല്‍ ഒപിഎസ് (2020), ഫാദു (2022) എന്നിവയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.