Lifestyle

ന്യൂജനറേഷന്റെ ‘ഇൻസ്റ്റാപോയട്രി’; ട്രന്‍ഡായി രൂപി കൗർ കവിതകൾ, ലഭിക്കുന്നത് കോടികൾ

രൂപി കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി നന്നായി കവിത എഴുതുമായിരുന്നു. എന്നാല്‍ അധുനിക യുഗത്തിന്റെ കാവ്യ ശബ്ദമായി താന്‍ മാറുമെന്ന് അവള്‍ ഒരിക്കല്‍ പോലും ചിന്തിച്ചട്ടുണ്ടാവില്ല. രൂപി 2009 മുതല്‍ കവിതകളെഴുതും. എന്നാല്‍ പ്രശസ്തി കൈവരിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. വെറും 3 കവിതകളിലൂടെ ജനപ്രീതി നേടിയിരിക്കുകയാണ് രൂപി.

1992ല്‍ പഞ്ചാബിലായിരുന്നു രൂപിയുടെ ജനനം. മൂന്നാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ രൂപി വളര്‍ന്നതും താമസിക്കുന്നതും കാനഡയിലാണ്. ഗാര്‍ഹിക പീഡനവും , ലൈംഗികാതിക്രമവുമെല്ലം രൂപിയുടെ തുലിക തുമ്പില്‍ കവിതകളായി പിറന്നു. അവള്‍ക്ക് വായനയോട് വല്ലാത്ത പ്രണയമായിരുന്നു. അമൃത പ്രീതം, മായ ഏഞ്ചലോ, റോൾഡ് ഡാൽ, ഡോ. സ്യൂസ്, ജെ.കെ. റൗളിംഗ് എന്നിവരുടെ രചനകള്‍ വായിച്ചു. 2009 ലാണ് രൂപി ആദ്യമായി കവിത ചൊല്ലി അവതരിപ്പിക്കാനാന്‍ ആരംഭിച്ചത്. പഴയ പ്രണയബന്ധത്തില്‍ നിന്നുള്ള മോചനം നേടാനായിയാണ് അവള്‍ കവിതകള്‍ എഴുതി തുടങ്ങിയത്. പിന്നീട് അത് അവതരിപ്പിക്കാനായി തുടങ്ങി.

ഇന്‍സ്റ്റഗ്രാമില്‍ തന്റെ കവിതകളോടൊപ്പം ലളിതമായി ചിത്രങ്ങളുംവരച്ച് ചേര്‍ക്കാനായി ആരംഭിച്ചു. ഇന്‍സ്റ്റാപോയട്രി എന്ന ടാഗ്ലൈനില്‍ ഇവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. രൂപി പല ഷോകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

രൂപിയുടെ ആദ്യ പുസ്‌കമായ ‘മില്‍ക്ക് ആന്‍ഡ് ഹണി’ 2014 ല്‍ അവള്‍ സ്വയം പ്രസിദ്ധീകരിച്ചു. ആ പുസ്തകം ആഗോള ബെസ്റ്റ് സെല്ലറായി മാറി. പ്രണയം , നഷ്ടം , ആഘാതം എന്നീവയായിരുന്നു മുഖ്യ പ്രമേയം. കവിതശൈലിയോടൊപ്പം തന്നെ ലളിതമായ ചിത്രങ്ങളും വരച്ച് ചേര്‍ത്ത ആ കൃതി സാഹിത്യ ലോകത്ത് തന്നെ ചര്‍ച്ചയായി.

തുടര്‍ന്ന് 2017ല്‍ രൂപിയുടെ രണ്ടാമത്തെ പുസ്തകമായ ‘ദ സണ്‍ ആന്‍ഡ് ഹെര്‍ ഫ്ളവേഴ്സ്’ പ്രസിദ്ധീകരിച്ചു. ഇതിന്റെ വില്‍പ്പനയില്‍ മാത്രം രൂപി 1.4 മില്യന്‍ ഡോളര്‍ നേടി. 2020ല്‍ മൂന്നാം സമാഹാരമായ ‘ഹോം ബോഡി ‘പുറത്തിറക്കി. അതില്‍ മാനസികാരോഗ്യമായിരുന്നു പ്രധാന ഉള്ളടക്കം.



ചെറിയ വാക്കുകള്‍, വിരാമചിഹ്നങ്ങളുടെ അഭാവം, ലാളിത്യം എന്നിവയായിരുന്നു രൂപിയുടെ സവിശേഷത. 2022ല്‍ നാലമത്തെ പുസ്തകമായ ‘ഹീലിംഗ് ത്രൂ വേഡ്സ്’ പുറത്തിറക്കി. കവിതയ്ക്കൊപ്പം തന്റെ വ്യക്തിപരമായ സംഘര്‍ഷങ്ങളും പങ്കുവച്ച് രൂപി നിരവധി പേരെ ശാക്തീകരിക്കുന്നു.