Hollywood

ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രം റണ്‍ ലോല റണ്‍ റീ റിലീസ് ചെയ്യുന്നു ; സിനിമയുടെ 25 ാം വാര്‍ഷികം

ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ക്ലാസ്സിക് ആക്ഷന്‍ ജര്‍മ്മന്‍ ചിത്രം റണ്‍ ലോല റണ്‍ 4 കെ പതിപ്പില്‍ വീണ്ടും വരുന്നു. പുതിയ പതിപ്പ് ഈ വേനല്‍ക്കാലത്ത് അമേരിക്കന്‍ സിനിമാശാലകളില്‍ വീണ്ടും റിലീസ് ചെയ്യുമെന്ന് സോണി പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചു. സിനിമയുടെ പതിപ്പിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമ വീണ്ടും ആരാധകരെ തേടിയെത്തുന്നത്.

ഒരു പ്രാദേശിക ഗുണ്ടാസംഘത്തിന്റെ പിടിയിലുള്ള തന്റെ കാമുകന്‍ മാന്നിയെ (മോറിറ്റ്സ് ബ്ലീബ്ട്രൂ) രക്ഷിക്കാന്‍ 100,000 ഡച്ച് മാര്‍ക്ക് കണ്ടെത്താനുള്ള കാമുകി ലോല യുടെ ഓട്ടമാണ് സിനിമ പറയുന്നത്. 20 മിനിറ്റിനുള്ളില്‍ ഇത്രയും പണം കണ്ടെത്താനുള്ള ശ്രമം സിനിമ പറയുന്നു. ഫ്രാങ്ക പോട്ടെന്റെയാണ് സിനിമയിലെ ടൈറ്റില്‍ വേഷമായ ലോലയായി അഭിനയിക്കുന്നത്. ലോല എടുക്കുന്ന ഓരോ തിരഞ്ഞെടുപ്പും, ചെറുതും വലുതുമായ, അവളുടെ അന്തിമ വിധിയെ മാറ്റുന്നു. ഹെര്‍ബര്‍ട്ട് ക്നാപ്പ്, ജോക്കിം ക്രോള്‍, നീന പെട്രി എന്നിവര്‍ സഹതാരങ്ങള്‍.

റണ്‍ ലോല റണ്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ 7 മില്യണ്‍ ഡോളറിലധികം നേടി സെന്‍സേഷനായി മാറിയിരുന്നു. അക്കാലത്ത് എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളില്‍ ഒന്നായി ഇത് മാറി. കുറഞ്ഞ ബജറ്റ് ഫീച്ചര്‍ ഒടുവില്‍ അന്താരാഷ്ട്രതലത്തില്‍ 22 മില്യണ്‍ ഡോളറിലധികം സമ്പാദിച്ചു. 25 വര്‍ഷമായി, റണ്‍ ലോല റണ്‍ എക്കാലത്തെയും ഏറ്റവും നിലനില്‍ക്കുന്ന സോണി പിക്‌ചേഴ്‌സ് ക്ലാസിക് സിനിമകളില്‍ ഒന്നാണ്. 1999-ല്‍ ആദ്യമായി തിയറ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്.