ആൺകുട്ടികൾ തമ്മിൽ തെരുവിൽ തല്ലു കൂടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. കേൾക്കുക മാത്രമല്ല കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നത് കണ്ടാൽ എങ്ങനെ ഇരിക്കും. യുദ്ധഭൂമിയിലെ യുദ്ധം അല്ല ഇത്. കോളേജ് ക്യാമ്പസിന്റെ വളപ്പിനുള്ളിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ തല്ലുമാല നടത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. പിങ്ക് ഹുടിയും നീല ജീൻസും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും നീല ജീൻസ് ധരിച്ച മറ്റൊരു പെൺകുട്ടിയും തമ്മിൽ മുടി പിടിച്ച് വലിക്കുന്നതിൽ നിന്നാണ് വീഡിയോയുടെ തുടക്കം.
അല്പ സമയത്തിന് ശേഷം പൊരിഞ്ഞ യുദ്ധം ആയി രണ്ടാളും തമ്മിൽ. ഇതിൽ ഒരു പെൺകുട്ടിയും മറ്റെ പെൺകുട്ടിയെ വലിച്ചു തറയിൽ ഇട്ടു. അതിനുശേഷം അവളുടെ മുടിയിലും കഴുത്തിലും ചവിട്ടുന്നത് വീഡിയോയിൽ കാണാം. അല്പസമയത്തിനുശേഷം പിങ്ക് ടോപ്പ് ധരിച്ച പെൺകുട്ടി മറ്റേ പെൺകുട്ടിയുടെ വസ്ത്രം ഊരാൻ ശ്രമിക്കുന്നു. കളി കൈവിട്ടു പോകും എന്ന് അറിഞ്ഞപ്പോഴേക്കും ഇരുവരുടെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും സഹപാഠികളും രണ്ടാളെയും പിടിച്ചു മാറ്റാനായി ഓടിവന്നു.
എന്നാൽ ഇതിൽ എല്ലാം രസം വേറൊന്നാണ്. ഇതെല്ലാം കണ്ടുകൊണ്ട് കുറെ ആൺകുട്ടികൾ ഇവർക്ക് ചുറ്റും കൂടി നിൽക്കുന്നുണ്ട്. നിങ്ങൾ തമ്മിൽ തല്ലി തീർത്തോ എന്ന അഭിപ്രായം കൊണ്ടോ അതോ പിടിച്ചുമാറ്റാൻ ചെന്നാൽ തങ്ങളും കുടുങ്ങും എന്നുള്ള ഭയംകൊണ്ട് എന്തോ ഒറ്റ ആൺകുട്ടികൾ ഇവരെ പിടിച്ചു മാറ്റാനായി വന്നില്ല. വീഡിയോ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങൾ നിരവധി കമന്റുകൾ ആണ് വരുന്നത്. ഇതാരാ രാജ്യത്തിന്റെ ഗുസ്തിക്കാരോ, പലതരം തല്ലുകൾ കണ്ടിട്ടുണ്ട് അപ്പുറത്ത് വല്ല ചൂരി തല്ലുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇങ്ങനെ പോകുന്നു കമന്റുകൾ.