ഐപിഎല്‍ വരാന്‍ പോകുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഉണ്ടാകുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍. മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വതന്ത്രമാക്കിയാല്‍ വാങ്ങാനായി കാത്തിരിക്കുന്ന അനേകം ടീമുകളുണ്ട്. അവയില്‍ ഒന്ന് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആയിരിക്കുമെന്ന് നിശ്ചയമാണ്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം താരത്തിന് 50 കോടി രൂപയുടെ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന വര്‍ത്തമാനം.
ഐപിഎല്‍ 2025 ന് വേണ്ടിയുള്ള മെഗാലേലം തുടങ്ങാനിരിക്കെ ഒരു അഭിമുഖത്തില്‍ ഗോയങ്ക ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി. രോഹിത് ശര്‍മ്മയ്ക്ക് വേണ്ടി 50 കോടി രൂപ എല്‍എസ്ജി പ്രത്യേകം കരുതിവച്ചിട്ടുണ്ടെന്ന് ഒരു കിംവദന്തി നടക്കുന്നുണ്ട്. ഇത് സത്യമാണോ? സ്‌പോര്‍ട്‌സ് ടാക്കില്‍ അവതാരക ചോദിച്ചു. ഈ ഊഹാപോഹങ്ങളെല്ലാം ഒരു കാരണവുമില്ലാതെയാണ്. രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് വിട്ടയക്കുമോ ഇല്ലയോ എന്നത് തന്നെ ഊഹാപോഹമാണ്. അയാള്‍ ലേലത്തില്‍ വന്നാലും നിങ്ങളുടെ ശമ്പള പരിധിയുടെ 50 ശതമാനം ഒരു കളിക്കാരന് ഉപയോഗിക്കുകയാണെങ്കില്‍, മറ്റ് 22 കളിക്കാരെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും? സഞ്ജീവ് ഗോയങ്ക ചോദിച്ചു.
രോഹിത്ശര്‍മ്മ വിഷ്‌ലിസ്റ്റിലുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘എല്ലാവര്‍ക്കും ഒരു വിഷ്ലിസ്റ്റ് ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ടീമില്‍ മികച്ച കളിക്കാരനും മികച്ച ക്യാപ്റ്റനും ഉണ്ടായിരിക്കണം. അത് ആഗ്രഹിക്കലല്ല. നിങ്ങള്‍ക്ക് എന്താണ് ലഭിച്ചത്, എന്താണ് ഉള്ളത്. അത് കൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. ഇതാണ് പ്രധാനം. എനിക്ക് ആഗ്രഹിക്കാം എന്നേയുള്ളൂ. അദ്ദേഹം മറുപടി പറഞ്ഞു.
ഇപ്രാവശ്യം, 10 ഫ്രാഞ്ചൈസികള്‍ അവരുടെ നിലവിലെ പട്ടികയില്‍ നിന്ന് നിലനിര്‍ത്താന്‍ അനുവദിക്കുന്ന കളിക്കാരന്റെ കൃത്യമായ നമ്പറിനെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളുണ്ട്. എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിലാണ്. അവര്‍ക്ക് സൂര്യകുമാര്‍ യാദവ് ഉണ്ട് – നിലവിലെ ഇന്ത്യന്‍ ടി20 ഐ ക്യാപ്റ്റന്‍, രോഹിത് ശര്‍മ്മ – ടി20 ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍, ജസ്പ്രീത് ബുംറ – സീനിയര്‍ ബൗളര്‍, മുന്‍കാലങ്ങളില്‍ ഇന്ത്യയെ നയിച്ച ഒരാള്‍. ഈ സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്താന്‍ എംഐക്ക് കഴിയുമോയെന്നത് രസകരമായിരിക്കും.