Sports

അടുത്ത ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ? താരത്തെ കാത്ത് മറ്റൊരു റെക്കോഡ് കൂടി

ഒരുപക്ഷേ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തില്‍ ടാലിസ്മാനിക് ആക്രമണകാരി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനാകാതെ പോകുന്നത്. ഈ പെനാല്‍റ്റി മിസ് ചെയ്യുമ്പോള്‍ യൂറോയുടെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനെന്ന രണ്ടാമത്തെ റെക്കോര്‍ഡാണ് റൊണാള്‍ഡോയില്‍ നിന്നും ഒഴിഞ്ഞുപോയത്.

സ്ലൊവേനിയയ്ക്കെതിരായ എക്സ്ട്രാ ടൈമില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റി നേടിയപ്പോള്‍ ഈ നേട്ടത്തിന് അരികില്‍ എത്തിയതായിരുന്നു ക്രിസ്ത്യാനോ. എന്നാല്‍ അല്‍-നാസര്‍ സൂപ്പര്‍താരം, സ്‌പോട്ട് കിക്ക് പാഴാക്കി. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. തന്റെ ആറാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത്് റെക്കോര്‍ഡ് നേടിയ റോണോയ്ക്ക് ഇത് മറ്റൊരു മികച്ച അവസരം കൂടിയായിരുന്നു. തൊട്ടുപിന്നാലെ ഇത് തന്റെ അവസാന യൂറോ ആയിരിക്കുമെന്ന് താരം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം യൂറോ താരത്തിന്റെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ ആയിരിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം കളിയവസാനിപ്പിച്ചേക്കില്ല എന്നാണ് പലരും കരുതുന്നത്. കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന താരം ഇപ്പോഴും പിന്തുടരുന്ന ഒരു റെക്കോര്‍ഡുണ്ട്. അത് ലോക ടൂര്‍ണമെന്റിന്റെ ആറ് പതിപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും സ്‌കോര്‍ ചെയ്യുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരന്‍ എന്നതാണ്. അടുത്ത ലോകകപ്പ് കൂടി കളിക്കാനായാല്‍ താരത്തിന് ഈ നേട്ടം കയ്യടക്കാനുള്ള അവസരം കിട്ടും.

സൗദി പ്രോ ലീഗില്‍ മികച്ച ഫോം പ്രദര്‍ശിപ്പിച്ചാണ് റോണോ യൂറോയ്ക്ക് എത്തുന്നത്. അദ്ദേഹം അല്‍-നാസറിന് വേണ്ടി എല്ലാ മത്സരങ്ങളിലും 50 ഗോളുകള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്തത് എന്താണ്? ബ്ലോക്ക്ബസ്റ്റര്‍ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സുമായി റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ടീം മത്സരിക്കുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ വെള്ളിയാഴ്ച വീണ്ടും സജീവമാകും.