രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? ആര്‍ അശ്വിന്‍ വിരമിച്ചതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ ആരാധകരുടെ പ്രധാന ചോദ്യം ഇതാണ്. രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലും ബാറ്റര്‍ വീണ്ടും വീണ്ടും ഒറ്റ അക്കത്തില്‍ പുറത്താകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 37 കാരനായ രോഹിതിന്റെ ലൈഫ് വെറും അഞ്ച് പന്തുകള്‍ മാത്രം നീണ്ടുനിന്നു. മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി. ടെസ്റ്റിലെ താഴ്ന്ന സ്‌കോറിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കടുത്ത നിരീക്ഷണത്തിനും വിമര്‍ശനത്തിനും വിധേയനായി. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി.
രോഹിത് ശര്‍മ്മയുടെ അവസാന 14 ഇന്നിംഗ്‌സുകളില്‍ 152 റണ്‍സ് മാത്രമാണ് നേടാനായത്. പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് രണ്ടാം മത്സരം മുതല്‍ കളിച്ചപ്പോള്‍ 3,6,10, 3 എന്നീ സ്‌കോറുകളാണ് രേഖപ്പെടുത്തിയത്. രോഹിതിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ച ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ 295 റണ്‍സിന് വിജയിച്ചു. രോഹിത് ശര്‍മ്മയുടെ റണ്ണില്ലായ്മയും ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടാന്‍ ഇതെല്ലാം കാരണമായിരിക്കുകയാണ്.
ആരാധകരും താരത്തെ വിമര്‍ശിക്കുകയാണ്. ”ഫോം ഔട്ടായത് ഒരു കാര്യം, എന്നാല്‍ രോഹിത് ശര്‍മ്മ ഇപ്പോള്‍ നെഗറ്റീവ് എനര്‍ജി നല്‍കുന്നു. ആ നെഗറ്റീവ് എനര്‍ജി അവന്റെ ബാറ്റിംഗ് പ്രകടനത്തില്‍ മാത്രമല്ല ടീമിലും പ്രതിഫലിക്കുന്നു. കളിക്കാരനെ ഇതുപോലെ വിചാരിച്ചിട്ടില്ല. കരിയറിലെ സൂര്യാസ്തമയ ഘട്ടത്തിലും അവന്‍ ഇതുപോലെ കഴുകപ്പെടും, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും അവധിയും അതാണ്. മെല്‍ബണിലും സിഡ്‌നിയിലും റണ്‍സ് നേടാനായില്ലെങ്കില്‍ രോഹിത് വിരമിച്ചേക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ നേരത്തെ പറഞ്ഞത്.
ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ മുന്‍ പരമ്പരകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 50-ലധികം സ്‌കോര്‍ നേടിയിരുന്നു. ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ പോലും രോഹിത് നിരാശപ്പെടുത്തി. ആ കളിയിലും വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു താരം നേടിയത്്..