ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം താന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിലാണ് ഉറങ്ങുന്നതെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ്. ‘അടിസ്ഥാനമില്ലാത്ത കിംവദന്തികള്‍’ എന്ന് മുദ്രകുത്തി റോബര്‍ട്ടോ കാര്‍ലോസ് വാര്‍ത്ത നിഷേധിച്ചു. 51 കാരനായ മാഡ്രിഡ് ഇതിഹാസം, 2009 ജൂണിലാണ് മരിയാന ലൂക്കോണുമായി വിവാഹം കഴിച്ചത്.
മാനുവേലയും മരിയാനയും എന്നിങ്ങനെ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. എന്നാല്‍ വിവാഹമോചനശേഷം രണ്ടുപേരും അവരവരുടെ വഴിക്ക്‌പോയി. സ്പാനിഷ് ഔട്ട്ലെറ്റ് പറയുന്നതനുസരിച്ച്, കാര്‍ലോസിന്റെ വിവാഹമോചന സെറ്റില്‍മെന്റ് സങ്കീര്‍ണ്ണമായ ഒന്നായി രിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ മൂല്യം ഏകദേശം 160 ദശലക്ഷം യൂറോ (133 മില്യണ്‍ ഡോളര്‍) വരും.
ഇപ്പോള്‍ അവരുടെ പ്രധാന വസതിയില്‍ ലൂക്കോണാണ് താമസിക്കുന്നത്. അതേസമയം കാര്‍ലോസിന്റെ മറ്റുവീട്ടുകാര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ വസതിയിലുമാണ്. എന്നാല്‍ താരമാകക്കെ മാഡ്രിഡിന്റെ വാല്‍ഡെബെബാസിലെ പരിശീലന കേന്ദ്രത്തില്‍ താല്‍ക്കാലികമായി താമസിക്കുകയാണ് എന്നാണ് എസ്റ്റാഡിയോ ഡിപോര്‍ട്ടീവോ അവകാശപ്പെട്ടു. എന്നാല്‍ വാര്‍ത്ത കാര്‍ലോസ് തള്ളി.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന 2002-ല്‍ ബ്രസീലിനൊപ്പം ലോകകപ്പ് നേടിയ കാര്‍ലോസ് – ഒരു പതിറ്റാണ്ട് മുമ്പ് തനിക്ക് ഏഴ് വ്യത്യസ്ത സ്ത്രീകളില്‍ നിന്ന് 11 കുട്ടികളുണ്ടെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിയിരുന്നു. ”ബ്രസീലില്‍ ഏഴ് മക്കള്‍ ഉണ്ട്. മെക്സിക്കോയില്‍ ഒരാളുണ്ട്. ഹംഗറിയില്‍ ഒരാള്‍ അലികാന്റെയില്‍ താമസിക്കുന്നു, മറ്റുള്ളവര്‍ ബ്രസീലില്‍ താമസിക്കുന്നു.” താരം പറഞ്ഞു. ആദ്യ ഭാര്യ അലക്സാന്ദ്ര പിന്‍ഹീറോയുമായുള്ള ബന്ധത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൂന്ന് കുട്ടികള്‍.