മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.
പലപ്പോഴും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്ത് റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണ കര്‍ണാട്ടിക് സംഗീത പഠനം ആരംഭിച്ചതിന്റെ സന്തോഷമാണ് റിമി പങ്കുവെച്ചിരിയ്ക്കുന്നത്. പ്രശസ്ത സംഗീതജ്ഞ ബിന്നി കൃഷ്ണകുമാറിന്റെ അടുത്താണ് റിമി തന്റെ പഠനം ആരംഭിച്ചത്. ഇരുവരും ചേര്‍ന്ന് ഒരു സരസ്വതി സ്തുതി ആലപിയ്ക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഈ സന്തോഷം റിമി ആരാധകരുമായി പങ്കുവെച്ചത്.
നിരവധി പേരാണ് റിമിയ്ക്ക് ആശംസയുമായി കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ”എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇങ്ങനെ കാണാന്‍, നിനക്കത്തിനുള്ള കഴിവ് ഉണ്ട് ” – എന്നാണ് രഞ്ജു രഞ്ജിമാര്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്.
https://www.instagram.com/p/C2g80o3BL4n/