സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രാങ്ക് വീഡിയോകൾ ഇപ്പോൾ കാണാറുണ്ട്. എന്തെങ്കിലും വിമർശിക്കാൻ ഉണ്ടെങ്കിൽ യൂട്യൂബ് വീഡിയോയിലൂടെ തന്നെ പലരും വിളിച്ചു പറയാറുണ്ട്. അതുപോലെതന്നെ ഓപ്പൺ മൈക്കിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുമുണ്ട്.
ചില സന്ദർഭങ്ങൾ സർക്കാരിന്റെ നയങ്ങളോട് നമുക്ക് അമിതമായി വിദ്വേഷവും എതിർപ്പും ഉണ്ടാവാറുണ്ട്. സമാനമായ ഒരു സന്ദർഭമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പോപ്കോണിന്മേൽ ജിഎസ്ടി ചുമത്തിയത്. കാരമലൈസ് ചെയ്ത പോപ്‌കോണിന് 18% ഉം ഉപ്പിട്ടതിന് 12% ഉം നികുതി ചുമത്തിയതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചകൾ നടന്നു. ചില സന്ദർഭങ്ങളിൽ സാധാരണ ജനങ്ങൾക്ക് സർക്കാരിനോട് പറയാനുള്ള കാര്യങ്ങൾ അവർ പ്രാങ്ക് രൂപേണയോ അല്ലെങ്കിൽ തമാശ കളറുള്ള വീഡിയോ ചിത്രീകരിച്ചോ ഒക്കെ പ്രതികരിക്കാറുണ്ട്. അത്തരത്തിൽ ഒരു വിമർശനവുമായി എത്തിയിരിക്കുകയാണ് ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവും പ്രാങ്ക് വീഡിയോ ചെയുന്ന ആര്യൻ കതാരിയ എന്ന ചെറുപ്പക്കാരൻ.
ആര്യൻ എടുത്ത വീഡിയോയിൽ തനിക്ക് എതിർ വശത്ത് നടന്നുവരുന്ന ആളെ പിടിച്ചു നിർത്തുകയും അദ്ദേഹത്തിന്റെ അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടൻഇടാനും ആവശ്യപ്പെട്ടു. ആദ്യം അവരിത് കേട്ട് അമ്പരക്കും അപ്പോൾ ആരും മറുപടി പറയുന്നത് ഇങ്ങനെയാണ്. ഷർട്ടിന്റെ ബട്ടൺ തുറന്ന് വയ്ക്കുന്നതിനും വലതു കൈയിൽ ഫോൺ പിടിക്കുന്നതിനും നികുതി ഈടാക്കുമെന്ന് ആ മനുഷ്യനോട് ആര്യൻ പറഞ്ഞു. ഇത് കേട്ടതും പേടിയോടുകൂടി തന്നെ അദ്ദേഹം ബട്ടൺ ഇടാൻ തുടങ്ങി.
, ജിഎസ്ടി കൗൺസിലിന്റെ സമീപകാല തീരുമാനത്തിൽ പോപ്‌കോണിനും മറ്റ് ചില സാധനങ്ങൾക്കും ബാധകമായ നികുതിയുടെ സാഹചര്യത്തെക്കുറിച്ച് തമാശയായി പരിഹസിക്കുക എന്നതാണ് ഇത്തരത്തിൽ ഒരു വീഡിയോകൊണ്ട് ആര്യൻ ഉദ്ദേശിച്ചത്. തെരുവിലെ അപരിചിതരുമായി നികുതിയെക്കുറിച്ച് തമാശ പറയാനായി അദ്ദേഹം ഇടപെട്ടു. ഷർട്ട് ബട്ടൺ അൺലോക്ക് ചെയ്യുന്നതോ വലതു കൈയിൽ ഫോൺ പിടിക്കുന്നതോ ഉൾപ്പെടെ, അവർ ചെയ്യുന്ന സാധാരണ കാര്യങ്ങൾ ജിഎസ്ടിക്ക് വിധേയമാണെന്ന് അദ്ദേഹം തെറ്റായി അവകാശപ്പെട്ടു.
വീഡിയോ എന്തായാലും വളരെ വേഗത്തിൽ വൈറലായി. യുവാവിനെ പിന്തുണച്ച് പലരും രംഗത്തെത്തി. സർക്കാരിന്റെ അനാവശ്യമായ ഈ നികുതി ചുമത്തലിനെ പലരും വിമർശിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ ഇയാളുടെ അക്കൗണ്ടിൽ നിന്നും വീഡിയോ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്