Movie News

സൂര്യ കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ റിട്രോയുടെ ടീസര്‍ ; റിവഞ്ച് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് സൂചന

വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നപോയ കങ്കുവയ്ക്ക് ശേഷം പ്രതിഭാധനനായ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് നടന്‍ സൂര്യ. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശക്തമായ ആക്ഷന്‍ മൂവിയായിട്ടാണ് റിട്രോ എത്തുന്നത്.

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സിനിമയുടെ കീസര്‍ സൂര്യ ഷെയര്‍ ചെയ്തത്. 2025 വേനല്‍ക്കാലത്ത് സിനിമ തീയേറ്ററില്‍ എത്തുമെന്ന് താരം സൂചന നല്‍കുന്നു. സിനിമയിലെ നായിക പൂജാ ഹെഗ്‌ഡേയാണ്. സൂര്യയും പൂജയും കാമുകീകാമുകന്മാരായിരിക്കുമെന്ന സൂചനയാണ് സിനിമ നല്‍കുന്നത്. ഒരു ഇരുണ്ട ഭൂതകാലമുള്ള കഥാപാത്രമായിട്ടാണ് സൂര്യയെത്തുന്നത്. എന്നാല്‍ താന്‍ ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്നും തന്റെ ജീവിതത്തിലെ പ്രണയത്തിനും ലക്ഷ്യത്തിനും വേണ്ടിയുള്ള പാത പിന്തുടരുമെന്ന വാഗ്ദാനവും തന്റെ പ്രണയിനിക്ക് സൂര്യ നല്കുന്നതാണ് ടീസറിലെ സൂചന.

എന്നാല്‍ ഈ വാഗ്ദാനത്തിനിടയിലും, സൂര്യയുടെ കഥാപാത്രത്തിന്റെ ഇരുണ്ട ഭൂതകാലം ഇന്റര്‍കട്ടില്‍ കാണിക്കുന്നു, സൂര്യയുടെ ഈ ഭൂതകാലമായിരിക്കും സിനിമയുടെ ഹൈലൈറ്റ്. സിനിമ ഒരു റിവെഞ്ച് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *