പ്രേതം സദാ വന്നുപോകുന്നണ്ടെന്നും അത് റസ്‌റ്റോറന്റിലെ മോഷന്‍ സെന്‍സര്‍ അലാറം കേടാക്കിയെന്നും അവകാശപ്പെട്ട് ഒരു ഹോട്ടല്‍. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ലൈബ്രറി റെസ്റ്റോറന്റ് പുകപോലെ ഒരു രൂപം പുറത്തേക്ക് പോകുന്നതിന്റെയും അകത്തേക്ക് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേതം വന്ന് മോഷന്‍ സെന്‍സര്‍ അലാറം ഓഫ് ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു ചെറിയ മേഘം പോലെയോ അല്ലെങ്കില്‍ പുക പോലെയോ ഒക്കെ തോന്നുന്ന ഒരു രൂപം പ്രധാന കവാടത്തിന് പുറത്തേക്ക് പോകുന്ന വീഡിയോയും പങ്കിട്ടു.
ഹോട്ടലിന്റെ സെക്യൂരിറ്റി ക്യാമറയിലെ രാത്രികാല ദൃശ്യങ്ങളില്‍, റെസ്റ്റോറന്റിന് മുന്നിലെ തെരുവ് ആളനക്കമില്ലാതെ ശാന്തമായി കിടക്കുമ്പോള്‍ ഒരു വെളുത്ത നിഴല്‍ കടന്നുപോകുന്നു. താമസിയാതെ, പോലീസ് സിയിലേക്ക് വരുന്നതും കാണാം. ഇത് കാര്‍ ലൈറ്റായിരിക്കാം എന്ന വാദത്തെ പക്ഷേ ഹോട്ടല്‍ തള്ളി.
അതേസമയം സംഭവം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്കും ഇടം നല്‍കിയിട്ടുണ്ട്. ചിലര്‍ ഹോട്ടലിന്റെ അവകാശ വാദത്തെ അംഗീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ സംശയം പ്രകടിപ്പിക്കുന്നു. ഇത് നീരാവി അല്ലെങ്കില്‍ മൂടല്‍മഞ്ഞ് മാത്രമാണെന്ന് അവര്‍ പറയുന്നു. ‘ഞാന്‍ പല തവണ ലൈബ്രറിയില്‍ പോയിട്ടുണ്ട്, കുളിമുറിയില്‍ ഒരു പെണ്‍ പ്രേതമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നെന്ന് അവര്‍ പറയുന്നു.
അതേസമയം റോക്കിംഗ്ഹാം കെട്ടിടത്തിലാണ് ലൈബ്രറി സ്ഥിതിചെയ്യുന്നത്, ഇതിന് വേട്ടയാടലുകളുടെയും വിചിത്രമായ ഏറ്റുമുട്ടലുകളുടെയും നീണ്ട ചരിത്രമുണ്ട്. 1785 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടം 1884 ല്‍ തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും പിന്നീട് പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.