Oddly News

മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് പറന്നുകയറി ഗവേഷണ വിമാനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് ഇരച്ചുകയറി ഗവേഷണ വിമാനം. കടുത്ത നാശം വിതച്ചു കടന്നുപോകുന്ന മിൽട്ടൺ ചുഴലികാറ്റിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സംഭവത്തിന്റെ അതിഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് വിമാനം ആടിയുലയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററാണ് വീഡിയോ പുറത്തുവിട്ടത്.

ലോക്ക്ഹീഡ് WP-3D ഓറിയോണിന്റെ ‘മിസ് പിഗ്ഗി’ വിമാനമാണ്, കനത്ത മഴയ്ക്കിടയിൽ കൊടുങ്കാറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. വിമാനത്തിലെ പാസഞ്ചർ സൈഡ് വിൻഡോയിൽ നിന്നുള്ള അതിഭീകര കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. “പ്രവചനം മെച്ചപ്പെടുത്താനും ചുഴലിക്കാറ്റ് ഗവേഷണത്തെ പിന്തുണയ്‌ക്കാനും ഡാറ്റ ശേഖരിക്കുന്നതിനുമായി മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് യാത്ര ചെയ്യുന്ന @NOAA WP-3D Orion #NOAA43- “മിസ് പിഗ്ഗി”. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗവേഷണത്തിന്റെ ഭാഗമായി നാല് NOAA ഗവേഷകരായിരുന്നു ജീവന്‍പണയംവച്ച് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം അതി പ്രകമ്പനത്തോടെ ചുഴലിക്കാറ്റിലേക്ക് ഇരച്ചുകയറുന്ന നേരം ഇലക്‌ട്രിക്കൽ എഞ്ചിനീയർ ടോം ബ്രാന്നിഗൻ ആയിരുന്നു AVAPS-ൽ (എയർബോൺ വെർട്ടിക്കൽ അറ്റ്‌മോസ്ഫെറിക് പ്രൊഫൈലിംഗ് സിസ്റ്റം) ഇരുന്നത്. പങ്കുവെക്കപെട്ട വിഡിയോയിൽ വിമാനം വളരെ ശക്തമായി കുലുങ്ങുന്നതും , ഗവേഷകന്റെ മുന്നിലുള്ള ഒരു ടോമിന്റെ കെട്ടിയിരുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിലെ സാധങ്ങനങ്ങൾ താഴേക്ക് പതിക്കുന്നതും വീഡിയോയിൽ കാണായിരുന്നു.

സാഹചര്യം വീണ്ടും വഷളാകുകയും സാധനങ്ങൾ ഷെൽഫിൽ നിന്ന് പറന്നുയരുകയും ചെയ്തപ്പോൾ ബ്രാനിഗൻ തന്റെ സഹപ്രവർത്തകന്റെ ഫോൺ അതിവേഗം എടുക്കുന്നത് വീഡിയോയിൽ കാണാം. ക്യാമറ വിമാനത്തിന്റെ പിൻഭാഗത്തേക്ക് ചരിച്ചപ്പോൾ തറയിൽ ചിതറികിടക്കുന്ന നിരവധി വസ്തുക്കൾ കാണാമായിരുന്നു. അതിഭീകരമായ അന്തരീക്ഷത്തിനൊടുവിൽ , വിമാനം തെളിഞ്ഞ ആകാശത്തേക്ക് നീങ്ങുന്നത് കാണുന്നതാണ് വീഡിയോയിൽ തുടർന്ന് കാണുന്നത്.

“ഞങ്ങളുടെ NOAA WP-3D ഓറിയോൺ വിമാനം ഏകദേശം 50 വർഷമായി കൊടുങ്കാറ്റിലേക്ക് പറക്കുന്നു,” NOAA എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററിന്റെ പബ്ലിക് അഫയേഴ്സ് സ്പെഷ്യലിസ്റ്റ് ജോനാഥൻ ഷാനൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

“ഞങ്ങളുടെ പ്രവചനം നടത്തുവർക്ക് ആവശ്യമായ ഈ സുപ്രധാന ഡാറ്റ ഈ സ്കെയിലിലും റെസല്യൂഷനിലും ലഭിക്കാനായി ഈ ദൗത്യങ്ങൾ പ്രധാനമാണ്” ഷാനൻ കൂട്ടിച്ചേർത്തു.