വമ്പന്‍ വസതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രണ്ട് പേരുകള്‍ പലപ്പോഴും മനസ്സില്‍ വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു സ്ത്രീയും.
ആഗോളതലത്തില്‍ ഏറ്റവും വലിയ വസതിയെന്ന പദവിയുള്ള ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായി ഇത് അറിയപ്പെടുന്നു.
നിലവില്‍, എച്ച്ആര്‍എച്ച് സമര്‍ജിത്സിങ് ഗെയ്ക്വാദും അദ്ദേഹത്തിന്റെ ഭാര്യ രാധികരാജെ ഗെയ്ക്വാദുമാണ് കുടുംബത്തെ നയിക്കുന്നത്. .
ഹൗസിംഗ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച്, ലക്ഷ്മി വിലാസ് കൊട്ടാരം വിസ്മയിപ്പിക്കുന്ന 3,04,92,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരം 28,821 ചതുരശ്ര അടിയേയുള്ളൂ. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയായ മുകേഷ് അംബാനിയുടെ ആന്റിലിയ 48,780 ചതുരശ്ര അടിയാണ്. ഏകദേശം 180,000 ബ്രിട്ടീഷ് പൗണ്ട് ചെലവില്‍ മഹാരാജ സയാജിറാവു ഗെയ്ക്വാദ് മൂന്നാമന്‍ 1890-ല്‍ പണികഴിപ്പിച്ച ലക്ഷ്മി വിലാസ് പാലസില്‍ 170-ലധികം മുറികളുണ്ട്.
കൂടാതെ ഗോള്‍ഫ് കോഴ്‌സ് പോലുള്ള സൗകര്യങ്ങളും ഉള്‍പ്പെടുന്നു. വായനയിലും എഴുത്തിലുമുള്ള അഭിനിവേശത്തിന് പേരുകേട്ട രാധികാജെ ഗെയ്ക്വാദ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജില്‍ മാസ്റ്റര്‍ ബിരുദം നേടിയയാളാണ്. 2002-ല്‍ മഹാരാജ സമര്‍ജിത്സിന്‍ഹ് ഗെയ്ക്വാദിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, അവര്‍ പത്രപ്രവര്‍ത്തകയായും ജോലി ചെയ്തിരുന്നു. 2012-ല്‍ ലക്ഷ്മി വിലാസ് കൊട്ടാരത്തില്‍ നടന്ന പരമ്പരാഗത ചടങ്ങിലാണ് സമര്‍ജിത്സിംഗ് ഗെയ്ക്വാദ് ബറോഡ മഹാരാജാ പദവിയിലേക്ക് ഉയര്‍ന്നത്.