Movie News

സലാര്‍ ഭാഗം 1 ബാഹുബലിയെയും കടത്തിവെട്ടി മുന്നേറുന്നു ; ബോക്‌സോഫീസില്‍ ആധിപത്യം ഉറപ്പിച്ച് പ്രഭാസ്

സലാര്‍: ഭാഗം 1 വെടിനിര്‍ത്തലിന്റെ വന്‍ വിജയത്തോടെ, ബോക്സ് ഓഫീസില്‍ തന്റെ ശക്തമായ ആധിപത്യം ഉറപ്പിക്കുകയാണ് തെലുങ്ക്് നടന്‍ പ്രഭാസ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന സിനിമ പ്രഭാസിന്റെ മൂന്‍ മെഗാഹിറ്റ് ബാഹുബലി ദി കണ്‍ക്ലൂഷനെയും പിന്നിലാക്കി. ഹൈദരാബാദിലെ നിസാമില്‍ റെക്കോഡ് ബ്രേക്കറായി സിനിമ മാറിയിരിക്കുകയാണ്.

നിസാം മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കറായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ നിസാം റെക്കോര്‍ഡ് മറികടന്ന് നിസാം മേഖലയില്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ചിത്രം 100 കോടി രൂപ നേടി, പ്രവൃത്തി ദിവസങ്ങളില്‍ പോലും മികച്ച ഒക്യുപെന്‍സിയോടെ വിജയകരമായി ഓടുകയും ചെയ്തു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്‌നര്‍ ബാഹുബലി 2: ദി കണ്‍ക്ലൂഷനെ പിന്നിലാക്കിയതോടെ നിസാമില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസിനെ സ്വന്തം റെക്കോര്‍ഡാണ് തകര്‍ത്തത്. ഇതിനകം ലോകമെമ്പാടും സിനിമ 650 കോടിയാണ് വാരിയത്. നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ ചിത്രം ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഹോംബാലെ ഫിലിംസ്, സലാര്‍: ഭാഗം 1: വെടിനിര്‍ത്തലില്‍ പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. ഈ ചിത്രം നിര്‍മ്മിച്ചത് വിജയ് കിരഗന്തൂരാണ്. സഞ്ജു, പികെ, 3 ഇഡിയറ്റ്സ്, മുന്നാഭായ് സീരീസ് ഫെയിം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയുമായിട്ടാണ് ചിത്രം ഏറ്റുമുട്ടുന്നത്.