Celebrity

ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാല്‍തൊട്ട് വന്ദിച്ച് രേഖ: ചേര്‍ത്തുപിടിച്ച് നടന്‍; 20 വര്‍ഷമായി സംസാരിക്കാത്തവര്‍

ശത്രുഘ്‌നന്‍ സിന്‍ഹയും നടി രേഖയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടന്റെ ഭാര്യ പൂനം സിന്‍ഹയും രേഖയും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ദിവസം ഇവര്‍ മുംബൈയില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി. അവിടെ വച്ച് രേഖ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയുണ്ടായി. തുടര്‍ന്ന് രേഖ നടന്റെ ഭാര്യ പൂനം സിന്‍ഹയെ കെട്ടിപ്പിക്കുകയുണ്ടായി.

മകള്‍ സൊനാക്ഷി സിന്‍ഹയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ രേഖയെ ചുറ്റിപ്പിടിച്ചിരുന്നു. സ്വര്‍ണവും പച്ചയും കലര്‍ന്ന സില്‍ക്ക് സാരിയായിരുന്നു രേഖ ധരിച്ചത്. ചുവന്ന ലിപ്‌സ്റ്റിക്കും മുല്ലപ്പുവും അടക്കം പതിവ് പകിട്ടിലായിരുന്നു രേഖ. രേഖയും ശത്രുഘ്‌നന്‍ സിന്‍ഹയും 70 കളിലും 80 കളിലും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച അഭിനയിച്ച ഇരുവരും ഖുന്‍ ഭാരി മാങ്ങിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സംസാരിക്കാതായി. തുടര്‍ന്ന് 20 വര്‍ഷത്തിലേറെ ഇവര്‍ പരസ്പരം സംസാരിച്ചില്ല. തുടര്‍ന്ന് ഇരുവരും വീണ്ടും സംസാരിക്കുകയായിരുന്നു. രേഖയുമായുള്ള സൗഹൃദം വീണ്ടും തുടങ്ങിയതിന്റെ ക്രഡിറ്റ് തന്റെ ഭാര്യയ്ക്ക് നല്‍കുകയാണെന്ന് നടന്‍ പറയുന്നു.