Movie News

275 കോടി, ‘പുഷ്പ 2 – റൂള്‍’ ഒടിടിയില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്; നെറ്റ്ഫ്‌ളിക്‌സ് എഴുതിയത് ചരിത്രം

അല്ലു അര്‍ജുന്‍ നായകനായ പണംവാരി സിനിമകളില്‍ ഒന്നായ ‘പുഷ്പ 2: റൂള്‍’ ജനുവരി 30-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗാണ്. സിനിമയുടെ ഡിജിറ്റല്‍ അവകാശം അതിശയിപ്പിക്കുന്ന തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒടിടിയില്‍ പുതിയ ചരിത്രമെഴുതി. വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, 275 കോടി രൂപയ്ക്ക് പുഷ്പ 2 ന്റെ ഡിജിറ്റല്‍ അവകാശം പോയത്.

ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലുകളില്‍ ഒന്നായി മാറി. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക മാത്രമല്ല സ്ട്രീമിംഗ് സ്പെയ്സില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ പുഷ്പ 2 ഒടിടിയില്‍ സ്ട്രീം ചെയ്യുന്നു.

ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ കന്നഡ പതിപ്പ് ഉടന്‍ പുറത്തിറങ്ങും. പുഷ്പ 2 വിന്റെ വിജയത്തിന് ശേഷം, സ്ഫോടനത്തിന് ശേഷം അല്ലു അര്‍ജുന്റെ കഥാപാത്രത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാന്‍ പുഷ്പ 3: ദി റാംപേജ് കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. കൂടാതെ വിജയ് ദേവരകൊണ്ട വില്ലനായി എത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. ആഗോളമായി ആയിരം കോടിയിലധികമാണ് സിനിമ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *