ന്യൂഡല്‍ഹി: ഇംഗ്‌ളണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നപ്പോള്‍ ചരിത്രമെഴുതി സ്പിന്നര്‍ ആര്‍ അശ്വിന്‍. അനില്‍ കുംബ്‌ളേയ്ക്ക് ശേഷം ടെസ്റ്റ്ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായിട്ടാണ് അശ്വിന്‍ മാറിയത്. വിസാഗില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെ വീഴ്ത്തിക്കൊണ്ടായിരുന്നു അശ്വിന്‍ നാഴികക്കല്ല് പിന്നിട്ടത്.
ഈ ചരിത്രനേട്ടം നടത്തിയ ലോകത്തെ തന്നെ ഒമ്പതാമത്തെ ബൗളറായും അശ്വിന്‍ മാറി. മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, അനില്‍ കുംബ്‌ളേ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്‌ളെന്‍ മക്ഗ്രാത്ത്, കോര്‍ട്‌നി വാള്‍ഷ്, നതാന്‍ ലിയോണ്‍ എന്നിവരാണ് ഈ നേട്ടമുണ്ടാക്കിയ മറ്റുള്ളവര്‍.
ആദ്യടെസ്റ്റില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ മറുപടി പറഞ്ഞപ്പോള്‍ സന്ദര്‍ശകരായ ഇംഗ്‌ളണ്ടിന് 106 റണ്‍സിന്റെ തോല്‍വി. ആദ്യ ഇന്നിംഗ്‌സിലെ യശ്വസ്വീ ജെയ്‌സ്വാളിന്റെയും രണ്ടാം ഇന്നിംഗ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും ഇന്ത്യയുടെ ബാറ്റിംഗില്‍ നിര്‍ണ്ണായകമായപ്പോള്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറെയുടെ നേതൃത്വത്തിലുള്ള ബൗളിംഗും കുറിക്കു തന്നെ കൊണ്ടു.