ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാരാണ്? തെന്നിന്ത്യന്‍ സിനിമാവേദിയില്‍ നിന്നും ബോളിവുഡിലേക്കും എത്തിയിരിക്കുന്ന രശ്മികാമന്ദാനയ്ക്കാണ് ആ പദവി. ആദ്യഭാഗം വന്‍ഹിറ്റായി മാറിയതിന് പിന്നാലെ പുഷ്പ 2: ദി റൂളില്‍ അഭിനയിച്ചതിന് താരത്തിന് 10 കോടി രൂപ പ്രതിഫലം കിട്ടിയതായി നിരവധി റിപ്പോര്‍ട്ടുകളാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ?
സിനിമയിലെ മറ്റ് നടിമാരെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയതിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ അനവധി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന് താരം തന്നെ മറുപടി പറഞ്ഞു. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദി റൂള്‍’ ന്റെ പ്രമോഷന്റെ ഭാഗമായി ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 ന്റെ സമാപന ചടങ്ങില്‍ പ്രതിഫലത്തെക്കുറിച്ചുള്ള കിംവദന്തികളെ താരം അഭിസംബോധന ചെയ്തു.
‘അത് ശരിയല്ലാത്തതിനാല്‍ ഞാന്‍ അതിനോട് ഒട്ടും യോജിക്കുന്നില്ല’ അവര്‍ പ്രതികരിച്ചു. എന്നാല്‍ ആദ്യ ഭാഗത്തെ ചിത്രത്തിലെ അഭിനയത്തിന് രണ്ട് കോടി രൂപ പ്രതിഫലം നല്‍കിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അതേസമയം, ധനുഷിനും നാഗാര്‍ജുന അക്കിനേനിക്കുമൊപ്പം ‘കുബേര’യില്‍ രശ്മിക മന്ദാനയും സ്‌ക്രീന്‍ പങ്കിടും. ‘ഛാവ’യില്‍ വിക്കി കൗശലിനൊപ്പം ‘സിക്കന്ദറില്‍’ സല്‍മാന്‍ ഖാനുമായി അവര്‍ സ്‌ക്രീന്‍ പങ്കിടും.