Movie News

രണ്‍ബീര്‍ കപൂര്‍ ധരിച്ച തൊപ്പിയിലെ പേര് ആരുടെതാണ്? അറിയുമോ

PC: Twitter
നടി അലിയ ഭട്ടുമായുള്ള അല്‍പ്പം നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷം 2022 ലായിരുന്നു ആലിയയും രണ്‍ബീറും വിവാഹതിരായത്. അതേവര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ചതുര്‍ഥിയുടെ ഭാഗമായി ഭൂഷന്‍ കുമാറിന്റെ ടി സീരിദ് ഓഫീസ് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു.

നേവി ബ്ലൂ നിറത്തിലുള്ള ജീന്‍സും കറുത്ത ഷര്‍ട്ടുമായിരുന്നു താരം ധരിച്ചിരുന്നത് ഒപ്പം ഒരു തൊപ്പിയും ധരിച്ചിരുന്നു. എല്ലവരുടെയും ശ്രദ്ധ പോയത് തൊപ്പിയിലേയ്ക്കായിരുന്നു.കറുത്ത നിറത്തിലുള്ള തൊപ്പിയില്‍ ടെഡി ബിയറിന്റെ രൂപത്തില്‍ ഒരു പേര് തുന്നി ചേര്‍ത്തിരുന്നു. അത് രണ്‍ബിര്‍-ആലിയ ദമ്പതികളുടെ മകള്‍ റാഹയുടേതായിരുന്നു. ആ തൊപ്പി രണ്‍ബീര്‍ എല്ലാവരേയും കാണിക്കുന്നുണ്ടായിരുന്നു. ഇതോടെ ഡാഡി കൂള്‍ എന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ രണ്‍ബീര്‍ അറിയപ്പെടുന്നത്. ഗ്യാങ്‌സ്റ്റര്‍ മൂവിയായ അനിമലാണ് രണ്‍ബീറിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.