Movie News

ധൂം ഫ്രാഞ്ചൈസി തിരിച്ചുവരുന്നു ; നാലാമത്തെ സിനിമയില്‍ രണ്‍ബീര്‍കപൂര്‍ നായകനാകും

ബോളിവുഡിലെ താരപുത്രന്‍ പദവിയുമായിട്ടാണ് എത്തിയതെങ്കിലും അഭിനയമികവിലൂടെ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് കയറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. ഒക്‌ടോബര്‍ 28 ന് 42-ാം ജന്മദിനം ആഘോഷിച്ച നടന് മുന്നില്‍ വരാനിരിക്കുന്ന സിനിമകളുടെ ഒരു വന്‍നിരയാണ് നില്‍ക്കുന്നത്. ഇതില്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിക്കാന്‍ പോകുന്നത്.

ബോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് താരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ധൂം 4-നെ രണ്‍ബീര്‍ നയിക്കും. ഇത് നടനെന്ന നിലയില്‍ തന്റെ 25-ാമത്തെ ചിത്രമായിട്ടാണ് ഇത് മാറുക. റീബൂട്ട് ആകുന്ന പ്രോജക്റ്റ് ചുമതല നിലവില്‍ വൈആര്‍എഫിന്റെ ആദിത്യ ചോപ്രയുടെ വികസനത്തിലാണ്.

ധൂം 4 നെ നയിക്കാന്‍ രണ്‍ബീര്‍ ചര്‍ച്ചയിലാണെന്ന് ഒരു ഉറവിടം വെളിപ്പെടുത്തിയതായി പുതിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അതേസമയം ഫ്രാഞ്ചൈസിയില്‍ നിന്നുള്ള മുന്‍ അഭിനേതാക്കളൊന്നും ധൂം 4 ലേക്ക് മടങ്ങിവരില്ലെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എല്ലാ ധൂം ചിത്രങ്ങളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും അഭിനയിച്ച ആവര്‍ത്തിച്ചുള്ള കഥാപാത്രങ്ങളുണ്ടായിരുന്നു.

‘ധൂം 4’ല്‍ പോലീസ് ചങ്ങാതിമാരായി അഭിനയിക്കാന്‍ യുവതലമുറയില്‍ നിന്നുള്ള രണ്ട് വലിയ ഹീറോകള്‍ എത്തും. ധൂം 4 ധൂം സിനിമകളിലെ ഏറ്റവും വലുത് മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ആഗോള നിലവാരത്തിലുള്ള സിനിമ കൂടിയാകുമെന്നാണ് വെളിപ്പെടുത്തല്‍. ആമിര്‍ ഖാന്‍, കത്രീന കൈഫ്, അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവരായിരുന്നു അവസാനത്തെ ധൂം സിനിമയിലെ താരങ്ങള്‍.

2013ല്‍ പുറത്തിറങ്ങിയ ഇത് ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. രണ്‍ബീറിന്റെ കരിയറിലെ 25-ാമത്തെ ചിത്രമായ ധൂം 4, 2025 അവസാനമോ 2026 ആദ്യമോ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം രണ്‍ബീറിനെ കാത്ത് സിനിമകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. സന്ദീപ് റെഡ്ഡി വംഗയുടെ ആനിമല്‍ എന്ന ചിത്രത്തിലാണ് രണ്‍ബീര്‍ അവസാനമായി അഭിനയിച്ചത്, അത് ബ്ലോക്ക്ബസ്റ്ററായി മാറി. നിതേഷ് തിവാരിയുടെ രാമായണത്തിലാണ് ആരാധകര്‍ രണ്‍ബീറിനെ അടുത്തതായി കാണുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്റ് വാര്‍ എന്ന ചിത്രവും അദ്ദേഹത്തിനുണ്ട്. അതില്‍ ആലിയ ഭട്ടും വിക്കി കൗശലും അഭിനയിക്കുന്നു. അനിമല്‍ പാര്‍ക്കിന്റെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.