ബോളിവുഡിലെ സൂപ്പര്‍കപ്പിള്‍സ് എന്നാണ് രണ്‍ബീര്‍കപൂറിനെയും ആലിയാഭട്ടി നെയും വിലയിരുത്തുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ രണ്‍ബീര്‍കപൂറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തന്റെ ‘ആദ്യഭാര്യ’ ആലിയാഭട്ട് അല്ലെന്നും അതിന് മുമ്പ് തന്നെ ഒരാള്‍ വിവാഹം കഴിച്ചിരുന്ന തായുമുള്ള രണ്‍ബീറിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്.
നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ‘ആദ്യ ഭാര്യ’യെക്കുറിച്ച് നര്‍മ്മത്തില്‍ സംസാരിച്ചു. ഒരിക്കല്‍ ഒരു ആരാധിക ഒരു പണ്ഡിറ്റിനൊപ്പം തന്റെ ബംഗ്ലാവില്‍ എത്തിയെന്നും, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും ദി അനിമല്‍ സ്റ്റാര്‍ വെളിപ്പെടുത്തി. ഈ സമയത്ത് താരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പകരം അവള്‍ അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ ഗേറ്റിനെ വിവാഹം കഴിച്ചു.
മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ തന്റെ ഏറ്റവും ഭ്രാന്തന്‍ ആരാധികയെക്കുറിച്ചുള്ള അനുഭവം ഓര്‍മ്മിച്ചുകൊണ്ട് രണ്‍ബീര്‍ പറഞ്ഞു. ”ഞാന്‍ ഒരിക്കലും അവളെ കണ്ടിട്ടില്ല. പക്ഷേ അവള്‍ ഒരു പണ്ഡിറ്റുമായി വന്ന് എന്റെ ഗേറ്റിനെ വിവാഹം കഴിച്ചുവെന്ന് എന്റെ വാച്ച്മാന്‍ എന്നോട് പറഞ്ഞു.” ” അന്ന് ഞാന്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാവിന്റെ ഗേറ്റില്‍ ടിക്കയും കുറച്ച് പൂക്കളും ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ പട്ടണത്തിന് പുറത്തായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ ഇതുവരെ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല, അതിനാല്‍ എപ്പോഴെങ്കിലും നിങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” താരം പറഞ്ഞു.
2022 ഏപ്രിലിലാണ് രണ്‍ബീര്‍ ആലിയ വിവാഹം നടന്നത്. 2024 നവംബറില്‍ രണ്ട് വയസ്സ് തികഞ്ഞ മകള്‍ റാഹയുടെ മാതാപിതാക്കളാണ് ഈ ദമ്പതികള്‍. രണ്‍ബീറിനെ ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് അനുയോജ്യമായ ആളാണെന്ന് തോന്നിയിരുന്നതായി ആലിയഭട്ടും ഈ ഭിമുഖത്തില്‍ വെളിപ്പെടുത്തി. രണ്‍ബീറും ആലിയയും ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്.