ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണം’ ബോളിവുഡിലെ വലിയ സംസാരവിഷയമായി മാറിയിട്ടുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമൊക്കെയായി സിനിമ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയാണ്. സിനിമയ്ക്കായി രണ്‍ബീര്‍ സിംഗ് പരിശീലിക്കുന്നതിന്റെയും സെറ്റില്‍ നിന്നുള്ള അരൂണ്‍ ഗോവിലിന്റെയും ലാറാദത്തയുടെയുമെല്ലാം ചിത്രങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ എത്തിയിട്ടുണ്ട്.
സിനിമയില്‍ അരുണ്‍ഗോവില്‍ ദശരഥനായും ലാറാദത്ത കൈകേയിയുമായി അഭിനയിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ സിനിമയില്‍ ശ്രീരാമനായി അഭിനയിക്കുന്ന രണ്‍ബീര്‍ കപൂര്‍ തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്. സാധാരണ ഒരു സിനിമയ്ക്ക് 70 കോടി വീതം വാങ്ങുന്ന രണ്‍ബീര്‍ ഈ സിനിമയ്ക്കായി 75 കോടിരൂപയാണ് പ്രതിഫലം ചോദിച്ചത്. ആനിമലിന്റെ വന്‍ വിജയത്തോടെയാണ് രണ്‍ബീര്‍ തന്റെ ഫീസ് കുത്തനെ ഇരട്ടിയാക്കിയത്. സാധാരണ 70 കോടി വാങ്ങാറുള്ള രണ്‍ബീര്‍ പക്ഷേ ആനിമലിന് വേണ്ടി തുക വെട്ടിക്കുറച്ചിരുന്നു. 35 കോടിയായിരുന്നു സന്ദീപ് വെംഗയില് നിന്നും പ്രതിഫലം വാങ്ങിയത്. ആനിമല്‍ പാര്‍ക്ക് എന്നൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്ന രണ്‍ബീര്‍ അതുകഴിഞ്ഞിട്ട് രാമായണം സിനിമയിലേക്ക് എത്തും.
വില്ലന്‍ വേഷത്തില്‍ കന്നഡ സൂപ്പര്‍താരം യാശ് എത്തും. വില്ലന്‍ രാവണന്റെ വേഷത്തില്‍ എത്തുന്ന യാശ് പക്ഷേ ഇതിനെല്ലാം മുകളിലാണ് ചോദിച്ചത്. ഒരു സിനിമയ്ക്ക് 80 കോടി രൂപ ഈടാക്കാറുള്ള യാശ് പക്ഷേ ഈ സിനിമയ്ക്കായി ഈ തുക ചോദിച്ചില്ല. പകരം നിര്‍മ്മാണ പങ്കാളിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം സിനിമയില്‍ ഗണ്യമായ നേട്ടം രണ്ടു നടന്മാരും ഉണ്ടാക്കുമ്പോള്‍ നടി സായ് പല്ലവിയുടെ നിലയാണ് കഷ്ടം. സിനിമയില്‍ സീതയായി വേഷമിടുന്ന സായ്പല്ലവിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആറു കോടി രൂപയാണ് പ്രതിഫലം നിര്‍മ്മാതാക്കള്‍ നല്കി.