Celebrity

തന്റെ കുഞ്ഞ് രാജകുമാരിയുമായി നടക്കാനിറങ്ങി രണ്‍ബീര്‍ കപൂര്‍ ; വീഡിയോ വൈറല്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്.

റാഹയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പലപ്പോഴും മത്സരിയ്ക്കാറുണ്ട്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും മകള്‍ റാഹയും തമ്മിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. പല അവസരങ്ങളിലും ഇരുവരും തങ്ങളുടെ ടൈം ഔട്ട് ആസ്വദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ അച്്ഛനും മകളും നടക്കാന്‍ ഇറങ്ങിയ വീഡിയോയാണ് വൈറലായത്.
അച്ഛനും മകളും തങ്ങളുടെ വീടിന് പുറത്ത് ചുറ്റിക്കറങ്ങുന്നതും റാഹയോട് രണ്‍ബീര്‍ എന്തൊക്കെയോ സംസാരിയ്ക്കുന്നതും വീഡിയോയില്‍ കാണാം. അച്ഛന്റെയും മകളുടെയും മുഖം ദൃശ്യമല്ലെങ്കിലും, ഇരുവരും തങ്ങളുടെ സമയം പൂര്‍ണ്ണമായി ആസ്വദിക്കുകയായിരുന്നുവെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാകും.

അടുത്തിടെ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തില്‍ രണ്‍ബീറിനോട് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ മകളുടെ ജനനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നായിരുന്നു അദ്ദേഹം പ്രതികരണം. ഞങ്ങള്‍ പരസ്പരം കളിക്കുകയും ഉല്ലസിക്കുകയും ചെയ്യാറുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.