ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ തമിഴ്‌നാട്ടിലടക്കം വന്‍ മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടവരെല്ലാം സംവിധായകനും രജനിക്കും അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ സിനിമ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് ജ്ഞാനവേല്‍. സംവിധായകന്റെ ആദ്യസിനിമയായ ജയ് ഭീമില്‍ സൂപ്പര്‍താരം സൂര്യയായിരുന്നു നായകന്‍. സിനിമ വന്‍ വിജയം നേടിയതിന് സംവിധായകന്‍ താരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു.
സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയില്‍ രജനീകാന്തിനെ ഡയറക്ട് ചെയ്യാനുള്ള കൊതിയെപ്പറ്റി ജ്ഞാനവേല്‍ സൂര്യയുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു വലിയ സാമൂഹ്യപ്രശ്‌നം സംസാരിച്ച സിനിമ രജനീകാന്ത് ഇതിനകം കാണുകയും അദ്ദേഹത്തിന് സിനിമ വലിയ രീതിയില്‍ ഇഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൂര്യ ഇടപെടുന്നതിന് മുമ്പ് തന്നെ സൂപ്പര്‍താരം ജ്ഞാനവേലിനെ ബന്ധപ്പെടുകയും ഒരു സിനിമയില്‍ സഹകരിക്കാനുള്ള ആഗ്രഹം നേരിട്ട് വിളിച്ച് പറയുകയും ചെയ്തു.
സിനിമയുടെ വിജയത്തില്‍ ടിജെ ജ്ഞാനവേലിനെ വിളിച്ച് സൂര്യ അഭിനന്ദിക്കുകയും ചെയ്തു. രജനിയുടെ വേട്ടൈയാനും സൂര്യയുടെ കങ്കുവയും ഒരേ ഡേറ്റിലായിരുന്നു റിലീസിംഗ് വെച്ചിരുന്നതെങ്കിലും രജനീകാന്തിനോടുള്ള ബഹുമാനത്തിന്റെ പുറത്ത് സൂര്യ തന്റെ സിനിമയുടെ റിലീസിംഗ് നീട്ടിവെയ്ക്കുകയുമായിരുന്നു. വേട്ടൈയാനു വേണ്ടി തന്റെ സിനിമാ റിലീസിംഗ് നീട്ടി വെച്ചതിന് രജനീകാന്ത് സൂര്യയോട് നന്ദിപറയാനും മറന്നില്ല. ജയ് ഭീമില്‍ സൂര്യയ്‌ക്കൊപ്പം തത്തുല്യ വേഷം ചെയ്ത മണികണ്ഠനും പ്രകാശ് രാജിനും ജ്ഞാനവേല്‍ നന്ദി പറഞ്ഞിട്ടുണ്ട്.