Celebrity

തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ തിരിച്ചറിയാതെ ഇരിയ്ക്കാന്‍ സാധാരണ താരങ്ങള്‍ ധരിയ്ക്കുന്നത് പോലെ മാസ്‌കോ മറ്റു കാര്യങ്ങളോ ധരിയ്ക്കാതെയാണ് അദ്ദേഹം വിമാനത്തില്‍ യാത്ര ചെയ്തിരിയ്ക്കുന്നത്. ‘ഞാന്‍ ദൈവത്തോട് ഏറ്റവും അടുത്തത്’ എന്ന ക്യാപ്ഷനോടെ തന്റെ സൂപ്പര്‍താരത്തെ നേരിട്ട് കാണുവാനും സംസാരിയ്ക്കുവാനും ചെയ്ത സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ഒരു ആരാധകന്‍ അദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചത്.

https://twitter.com/surbalutwt/status/1763109962610545113?s=20

വീഡിയോയില്‍ താരം തന്റെ സീറ്റില്‍ ഇരിയ്ക്കുന്നതും എയര്‍പോഡ് ഉപയോഗിക്കുന്നതുമാണ് കാണാന്‍ സാധിയ്ക്കുന്നത്. വിമാനത്തിലുള്ളവര്‍ താരത്തെ ഇത്രയധികം അടുത്ത് കണ്ടതിന്റെ ഞെട്ടലിലും ത്രില്ലിലുമായിരുന്നു. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ഷൂട്ടിങ് പുരോഗമിക്കുന്ന വേട്ടയാന്‍.