Movie News

രാജമൗലിയുടെ പുതിയചിത്രം മഹേഷ്ബാബുവിനൊപ്പം ; ഇന്തോനേഷ്യക്കാരി ചെല്‍സി ഐലനും ദീപികയും നായികമാരാകും

ബാഹുബലിക്കും ആര്‍ആര്‍ആറിനും ശേഷം ദീര്‍ഘമായ ഇടവേളയെടുത്തിരുന്ന എസ്.എസ്. രാജമൗലി അടുത്തതായി തെലുങ്ക് സൂപ്പര്‍താരം മഹേഷ്ബാബുവിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. മഹേഷ് ബാബുവിനൊപ്പം ഇന്തോനേഷ്യന്‍ നടി ചെല്‍സി ഐലനെ കാസ്റ്റ് ചെയ്യാന്‍ രാജമൗലി ആലോചിക്കുന്നു.

ഇന്തോനേഷ്യന്‍ ടെലിവിഷനിലെയും സിനിമകളിലെയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് പേരുകേട്ട, പ്രത്യേകിച്ചും ജനപ്രിയ ഷോ ടെതംഗ മാസ ഗിതുവിലെ പേരുകേട്ട താരമാണ് ചെല്‍സി ഐലാന്‍. രാജമൗലി ഇതിനകം നടിക്ക് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് സിനിമയിലെ അവളുടെ പ്രധാന വേഷത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ഇന്ത്യന്‍ സിനിമയിലേക്ക് ചെല്‍സി ഐലാന്‍ അവതരിപ്പിക്കുക എന്ന ആശയം സിനിമയുടെ ആഗോള ആകര്‍ഷണം രാജമൗലി ലക്ഷ്യമിടുന്നതിന്റെ സൂചനയായിട്ട് മാറുന്നുണ്ട്. അമേരിക്കന്‍ വംശജയായ നടിയാണ് ഇന്തോനേഷ്യന്‍ അഭിനേത്രി. മഹേഷ് ബാബുവും രാജമൗലിയുമായുള്ള ചെല്‍സി ഐലന്റെ സഹകരണം അന്തര്‍ദേശീയ പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ സിനിമാറ്റിക് അനുഭവത്തിന് വേദിയൊരുക്കുന്നു.

ചെല്‍സി ഐലന് പുറമേ, ബോളിവുഡിലെ മുന്‍നിര നായിക ദീപിക പദുക്കോണിനെയും സിനിമയില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം ചെല്‍സി ഐലന്റെ കാസ്റ്റിംഗിനെ കുറിച്ചോ മറ്റ് പ്രത്യേകതകളെ കുറിച്ചോ ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്ക ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.