Sports

പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്‍

വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം.

പുരോഗമനപരമായ കാര്യങ്ങളില്‍ എപ്പോഴും മുന്നില്‍നില്‍ക്കുന്ന, ചുംബനം അഭിവാദ്യത്തിന്റെ ഒരു സാധാരണ രൂപം മാത്രമായ ഫ്രാന്‍സില്‍, ഈ ചുംബനം കണ്ട് പുരികമുയര്‍ത്താന്‍ ആളുണ്ടായി.

‘എന്റെ കാമുകനെയാണ് ഞാന്‍ ഇങ്ങനെ ചുംബിക്കുന്നത്. ഇത് ലജ്ജാകരമാണ്,” പോസ്റ്റ് കണ്ട് അനുസരിച്ച് ഒരാള്‍ എഴുതി.
‘ഈ ഫോട്ടോ ഒരു അസഭ്യമായാണു ഞാന്‍ കാണുന്നത്, ഇത് ഒരു പ്രസിഡന്റിനും മന്ത്രിക്കും ചേര്‍ന്നതല്ല” മറ്റൊരാള്‍ പറഞ്ഞു
മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോണ്‍ ചുംബനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിച്ച് ചിലര്‍ മീമ്മുകള്‍ ഉണ്ടാക്കി.

ഫ്രഞ്ച് മാസികയായ മാഡം ഫിഗാരോയാണ് ചിത്രം ആദ്യം ഹൈലൈറ്റ് ചെയ്തത്. ‘ആളുകളെ എങ്ങനെ തന്നെക്കുറിച്ചു സംസാരിപ്പിക്കാമെന്ന് കൃത്യമായി അറിയാവുന്ന ഒരാളായാണ് മാഗസിന്‍ ഔഡിയാ-കാസ്റ്റേരയെ വിശേഷിപ്പിച്ചത്.
2024ലെ പാരീസ് ഒളിമ്പിക്‌സിന് കഴിഞ്ഞയാഴ്ച തുടക്കമായി. വെള്ളിയാഴ്ച നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് ഒരു സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആദ്യ ഉദ്ഘാടന ചടങ്ങെന്ന നിലയില്‍ ചരിത്രപരമായിരുന്നു. പരേഡ് ഓഫ് നേഷന്‍സ് സീനില്‍ ഒളിമ്പിക് ടീമുകള്‍ ഒഴുകുന്നത് കണ്ടു. പോപ്പ് ഐക്കണ്‍ ലേഡി ഗാഗ, മെറ്റല്‍ ബാന്‍ഡ് ഗോജിയു, സെലിന്‍ ഡിയോണ്‍, അയ നകമുറ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിച്ചു, ലോക നേതാക്കള്‍, അന്താരാഷ്ട്ര വ്യവസായികള്‍, സെലിബ്രിറ്റികള്‍, അത്ലറ്റുകള്‍ എന്നിവരും പങ്കെടുത്തു.