ലൈംഗിക പീഡനക്കേസില്‍ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടാനാണ് പോലീസിന്റെ തീരുമാനം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കൃത്രിമം നടന്നിട്ടില്ലെന്ന് കണ്ടെത്തല്‍. ഡബ്ബിങ്, എഐ സാധ്യതകള്‍ എസ്ഐടി പൂര്‍ണമായും തള്ളി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായികഴിഞ്ഞു. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്. പരിശോധനയ്ക്കായി പബ്ലിക് ഡൊമെയ്നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്.
പരാതിക്കാരിയുടെ മൊഴിയിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്‌ഐടി സംഘം നടത്തിയത്. നാലുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്‌ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. 27 ന് വൈകിട്ട് രാഹുല്‍ പാലക്കാട് ജില്ലവിട്ട വഴി കണ്ടെത്താനായി നഗരത്തിലെ ഒന്‍പത് ഇടങ്ങളിലെ സി.സി.ടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്




