Celebrity

ആലിയയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹ ; സോഷ്യല്‍ മീഡിയ കീഴടക്കി കുഞ്ഞ് സുന്ദരി

മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ആഡംബര ക്രൂയിസ് പ്രീ-വെഡ്ഡിംഗില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും മകള്‍ റാഹയെയും പാര്‍ട്ടിയില്‍ കൊണ്ടു വന്നിരുന്നു. പാര്‍ട്ടി എന്‍ജോയ് ചെയ്ത് ഐസ്‌ക്രീം കഴിയ്ക്കുന്ന കുഞ്ഞ് റാഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്.

അമ്മയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹയെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാുമായാണ് ആരാധകര്‍ എത്തുന്നത്. ” എന്ത് ക്യൂട്ട്. അവള്‍ വളരെ സുന്ദരിയാണ്, കണ്ണുകളിലേക്ക് നോക്കൂ.” – എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ”ഡിറ്റോ ആലിയ..അതേ മുഖം ” – എന്നാണ് മറ്റൊരാളുടെ കമന്റ്. ‘അവള്‍ നിറമുള്ള കണ്ണുകളുള്ള ഒരു മിനി ആലിയയാണ്.’- എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്.

ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. നെറ്റിസണ്‍സ് അവളെ രണ്‍ബീര്‍ കപൂറുമായും ഋഷി കപൂറുമായും താരതമ്യം ചെയ്തു, അവരില്‍ ചിലര്‍ പറഞ്ഞു, അവള്‍ കരീന കപൂറിനെ പോലെയാണ്. ചിലര്‍ അവള്‍ അവളുടെ മുത്തച്ഛന്‍ ഋഷി കപൂറിനെ പോലെയാണെന്നാണ് പറഞ്ഞത്.