Crime

കുറഞ്ഞ ചാര്‍ജ് ഒരാള്‍ക്ക് 3000, സ്പായില്‍ 9 സ്ത്രീകള്‍; പൊലീസെത്തുമ്പോള്‍ കണ്ട കാഴ്ച്ച

വിശാഖപട്ടണം സിറ്റി പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ്, മൂന്നാം ടൗൺ പോലീസുമായി സംയുക്തമായി നടത്തിയ റെയ്ഡിൽ, വിഐപി റോഡിന് സമീപമുള്ള ഓര്‍ക്കിഡ് സ്പാ സെന്ററില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ചു. പൊലീസിന്റെ കരുതലിലാണ് ഇവരിപ്പോഴുള്ളത്.

വെൽനസ് സെന്ററിൽ മസാജ് സേവനങ്ങൾ നൽകുന്നതിന്റെ മറവിൽ വേശ്യാവൃത്തി റാക്കറ്റ് നടത്തിയതിന് രണ്ട് സ്പാ മാനേജർമാരെയും ഒരു ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു. ഉടമകളായ കാസിറെഡ്ഡി അരുൺ കുമാറും രാഹുലും നടത്തുന്ന ലൈസൻസുള്ള സ്പായുടെ ബാനറിൽ, പണത്തിന് ഇടപാടുകാര്‍ക്ക് ലൈംഗിക സേവനങ്ങൾ നൽകാൻ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി സ്ത്രീകൾക്ക് നിർദ്ദേശം നൽകിയിരുന്നതായി ഇരുവരും സമ്മതിച്ചു.

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ സംഘം അഴിക്കുള്ളിലായത്. ഇവിടെ നടത്തിയ റെയ്ഡില്‍ 3 മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു. മുറികളിൽ നടത്തിയ പരിശോധനയിൽ, ചീലി രാമചന്ദ്ര പ്രസാദ് (43) എന്ന പുരുഷനേയും ഒരു സ്ത്രീയെയും കണ്ടെത്തി. ഇരകളാക്കപ്പെട്ട ഒമ്പത് സ്ത്രീകളെ സ്ഥലത്ത് നിന്ന് കണ്ടെത്തി പോലീസ് സംരക്ഷണയിൽ കൊണ്ടുപോയി.

സ്പാ നടത്തിപ്പുകാരായ പവന്‍കുമാര്‍ (36) ജനശ്രീനിവാസ്(35) എന്നിവരാണ് പിടിയിലാത്. രാഹുല്‍, കാശിറെഡ്ഡി അരുണ്‍ കുമാര്‍ എന്നിവരുടെ പേരിലാണ് സ്പാ ലൈസന്‍സ്. ഇവരെ അറസ്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അനാശാസ്യത്തിനായി സ്പായിലെത്തുന്നവരില്‍നിന്ന് 3000 രൂപ മുതലാണ് ഇവര്‍ ഈടാക്കിയിരുന്നത്.