Movie News

ഹോട്ട്ഗേള്‍ സണ്ണിലിയോണ്‍ ക്വട്ടേഷന്‍ ഗ്യാംഗിന്റെ ലീഡറാകുന്നു; ഞെട്ടിക്കുന്ന മേക്ക്ഓവര്‍

ബോളിവുഡ് ഗ്‌ളാമര്‍ഗേള്‍ സണ്ണിലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കൊണ്ടാണ് ‘ക്വട്ടേഷന്‍ ഗ്യാംഗ്(ക്യൂ ജി)’ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സാധാരണഗതിയില്‍ സണ്ണി ലിയോണ്‍ സിനിമയെക്കുറിച്ചുള്ള പതിവ് സങ്കല്‍പ്പം തകര്‍ത്തുകൊണ്ട് മറ്റൊരു മേക്ക് ഓവറിലുള്ള താരത്തിന്റെ വരവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളും വയലന്‍സും പിരിമുറുക്കമുള്ള സാഹചര്യങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില്‍ പിടിച്ചിരുത്തുന്ന സിനിമാനുഭവമാണ് ട്രെയ്‌ലര്‍ വാഗ്ദാനം ചെയ്യുന്നത്. സണ്ണി ലിയോണിന് പതിവ് ഗ്‌ളാമര്‍ വേഷത്തില്‍ നിന്നും മാറി ശക്തവും നാടകീയവുമായ ഒരു പ്രകടനം കാഴ്ചവെക്കാന്‍ സിനിമ അവസരം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പ്.

സണ്ണിലിയോണിന്റെ മേക്ക്ഓവര്‍ തന്നെയാണ് ഞെട്ടിക്കുന്നത്. ചെന്നൈയില്‍ അടുത്തിടെ നടന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പുരികം മുതല്‍ ചര്‍മ്മത്തിന്റെ നിറം വരെ തന്റെ ഭാഗത്തിന് അനുയോജ്യമായ രീതിയില്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമായതിനെക്കുറിച്ച് നടി സംസാരിച്ചിരുന്നു. അരാജകത്വത്തിന്റെ കേന്ദ്രത്തില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഒരു ക്വട്ടേഷന്‍സംഘം കടന്നുവരുന്നതാണ് സിനിമ പറയുന്നത്. കരാര്‍ കൊലപാതകങ്ങളില്‍ വൈദഗ്ധ്യമുള്ള സംഘത്തിലെ പ്രധാന അംഗമായ ഒരു കൊലയാളിയുടെ വേഷമാണ് നടിയ്ക്ക്.

‘നിരവധി സംവിധായകര്‍ ഉള്‍പ്പെടെ അനേകര്‍ ഈ വേഷം നിങ്ങളുടെ ഇമേജ് മാറ്റാന്‍ പോകുന്നു എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.’ നടി പറഞ്ഞു. ശക്തമായ സപ്പോര്‍ട്ടിംഗ് കാസ്റ്റും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഒരു കഥാ സന്ദര്‍ഭവും കൊണ്ട്, ഈ വര്‍ഷം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ത്രില്ലറായി ക്വട്ടേഷന്‍ ഗാംഗ് മാറിയേക്കുമെന്നാണ് നടിയുടെയും പ്രതീക്ഷ. ഈ സിനിമയ്ക്ക് പിന്നാലെ അനുരാഗ് കശ്യപുമായി സഹകരിക്കുന്ന ‘കെന്നഡി’യുടെ റിലീസിനായി സണ്ണി ലിയോണ്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് പേരിടാത്ത ഒരു മലയാളം സിനിമ നിര്‍മ്മാണത്തിലുണ്ട്, കൂടാതെ ഹിമ്മേഷ് രേഷ്മിയയ്ക്കും പ്രഭുദേവയ്ക്കുമൊപ്പം ഒരു സിനിമയുമുണ്ട്.