വാലന്റൈന്‍സ് ദിനത്തില്‍ ഒരു അവധിക്കാല ഫോട്ടോ പോസ്റ്റ് ചെയ്തത് ഇത്ര വലിയ സെന്‍സേഷനായി മാറുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള ഡിസൈനര്‍ ഗുവോ ക്വിംഗ്ഷാന്‍ ഒരിക്കലും കരുതിയില്ല.
നായയുടെ മുഖത്തിന് സമാനമായ രൂപമുണ്ടെന്ന് കണ്ടെത്തിയ യാങ്സി നദിയുടെ തീരത്ത് ഒരു നായയുടെ തലയുടെ ആകൃതിയിലുള്ള ഒരു പര്‍വതം . അതിന്റെ മൂക്ക് വെള്ളത്തിന്റെ അരികില്‍ മുട്ടി നില്‍ക്കുന്ന രീതിയിലാണ്.
പോസ്റ്റിന് ”പപ്പി മൗണ്ടന്‍” എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തതോടെ അത് ചൈനയില്‍ ഒരു സെന്‍സേഷനായി മാറി. തുടര്‍ന്ന് ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറി. ജനുവരി അവസാനത്തില്‍ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ തന്റെ ജന്മനാടായ യിചാങ് സന്ദര്‍ശിക്കുന്നതിനിടെയാണ് ഗുവോ വിനോദയാത്ര നടത്തിയതും ഫോട്ടോ കണ്ടെത്തിയതും. ഫോട്ടോകള്‍ അവലോകനം ചെയ്തപ്പോഴാണ് താന്‍ ഇതുവരെ ശ്രദ്ധിക്കാത്ത കാഴ്ച അദ്ദേഹം ശ്രദ്ധിച്ചത്.
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ സിയോ ഹോംഗ്ഷൂ വില്‍ ഗുവോയുടെ പോസ്റ്റിന് 10 ദിവസത്തിനുള്ളില്‍ 120,000 ലൈക്കുകള്‍ ലഭിച്ചു. മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍, ‘പപ്പി മൗണ്ടന്‍’ എന്ന ഹാഷ്ടാഗ് ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടി. നായയോട് സാമ്യമുള്ള പര്‍വ്വതത്തെ കാണാന്‍ വന്‍ തിരക്കായി.
പര്‍വ്വതം കാണുന്നതിനായി നിരവധി ആളുകള്‍ നേരിട്ട് യിച്ചാങ്ങിലെയ്ക്ക് പോയി. ചിലര്‍ ഫോട്ടോയെടുക്കാന്‍ അവരുടെ നായ്ക്കളെയും കൊണ്ടുവന്നു. യിചാങ്ങിലെ സിഗുയി കൗണ്ടിയിലാണ് ഈ പര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
അവിടെ നിരീക്ഷണ ഡെക്കില്‍ നിന്ന് പപ്പി മൗണ്ടന്‍ നന്നായി കാണാനാകും. ചൈനയിലെ ഏറ്റവും നീളമേറിയ നദിയും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ നദിയുമായ യാങ്സി നദി പര്‍വതപ്രദേശങ്ങളിലൂടെ ഒഴുകുന്നു. ഗുവോയുടെ ഫോട്ടോ വൈറലായതിന് ശേഷം, പലരും അതേ ഡെക്കില്‍ നിന്ന് മുമ്പ് എടുത്ത കാഴ്ചയുടെ ഫോട്ടോകള്‍ പങ്കിട്ടു, പലരും ഇത് ഒരു നായയെപ്പോലെയാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞു. വര്‍ഷങ്ങളായി നായയുടെ രൂപം എങ്ങനെ മാറിയെന്ന് ചിലര്‍ ചര്‍ച്ച ചെയ്തു.