Oddly News

‘കുറു കുറു ശബ്ദം വരുന്നു’ ഓൺലൈൻ മീറ്റിംഗിനിടെ യുവതിയോട് മാനേജർ; ചിരിയടക്കാനാകാതെ നെറ്റിസൺസ്

ഓൺലൈൻ മീറ്റിംഗിനിടെ മാനേജരുടെ ഭാഗത്തു നിന്നുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. ഏതായാലും യുവതിയുടെ പോസ്റ്റ്‌ കണ്ട് നെറ്റിസൺസിന് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയായി.

ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്ന ധിമഹി ജെയിൻ എന്ന യുവതി തന്റെ മൈക്രോഫോൺ ഓഫ്‌ ആക്കാതെ ബിസ്ക്കറ്റ് കഴിക്കാൻ ആരംഭിച്ചതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. മൈക്രോഫോൺ ഓഫ്‌ ആക്കാൻ മറന്നതോടെ യുവതി ബിസ്ക്കറ്റ് കഴിക്കുന്ന ശബ്ദം മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് മാനേജർ തനിക്കയച്ച രസകരമായ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് ജെയിൻ പങ്കിട്ടത്.

“ധിമാഹി, ദയവായി നിശബ്ദമാകൂ.. ബിസ്‌ക്കറ്റിന്റെ കുറു കുറു ശബ്ദം പുറത്തുവരുന്നു” എന്നാണ് അതിൽ എഴുതിയിരുന്നത്. “ഇന്ന്, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ജോലിസ്ഥലത്തുനിന്നുള്ള കോളിനിടെ എന്റെ പ്രിയപ്പെട്ട കുക്കികൾ ഞാൻ കഴിക്കാൻ തുടങ്ങി, മൈക്കിലൂടെ എന്ത് ശബ്ദമാണ് ഈ പുറത്തുവരുന്നത്… എന്ന് ചിന്തിച്ചുകൊണ്ട് എന്റെ മാനേജർ പ്രതികരിച്ചത് ഇങ്ങനെയാണ്” എന്ന അടിക്കുറിപ്പോടെയാണ് ധിമാഹി പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റ്‌ വൈറലായതോടെ നിരവധിപേരാണ് അഭിപ്രായങ്ങൾ രേഖപെടുത്താൻ കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്. ആ പ്രസക്തമായ നിമിഷം പല ഉപയോക്താക്കളെയും ആവേശഭരിതരാക്കി. അവർ സ്വന്തം വർക്ക് ഫ്രം ഹോം അനുഭവങ്ങളിൽ നിന്നുള്ള സമാനമായ കഥകളും മീമുകളും പങ്കുവെച്ചു.

ഒരു ഉപയോക്താവ് എഴുതി,”നിങ്ങളുടെ ലഘുഭക്ഷണം നിങ്ങളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു” എന്നാണ്. “ലഘുഭക്ഷണത്തിന്റെ കാര്യത്തിൽ ഒരാൾ ഒരിക്കലും സ്വയം നിയന്ത്രിക്കരുത്,” രണ്ടാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

“ കുക്കി നിങ്ങളേക്കാൾ കൂടുതൽ മീറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നു,” മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു. മറ്റൊരാൾ “ഹഹ മറുപടി വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ മാനേജർ ആയിരുന്നെങ്കിൽ, നിങ്ങൾ ഏത് ബിസ്കറ്റ് ആണ് കഴിക്കുന്നതെന്ന് ഞാൻ ചോദിക്കുമായിരുന്നു” എന്ന് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *