Crime

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കൂളിംഗ് ഗ്ലാസ്, ബൂട്ട്, സ്റ്റൈലിഷ് കോട്ട്; മാസ് ലുക്കില്‍ പള്‍സര്‍ സുനിയുടെ റീല്‍

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കോട്ട്, കറുത്ത കൂളിങ് ഗ്ലാസ്. തകര്‍പ്പന്‍ മ്യൂസിക്കിന്‍റെ പശ്ചാത്തലത്തില്‍ ക്ലോസപ്പും വൈഡും മിഡും ഒക്കെയായി മാറിമാറി വരുന്ന ഫ്രെയിമുകള്‍. പാഞ്ഞുവരുന്ന കാറില്‍ നിന്ന് സിനിമനായകനെ വെല്ലും മാസ് എന്‍ട്രി. സൂപ്പര്‍താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലറിനെക്കുറിച്ചല്ല പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകളെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വിഡിയോകള്‍.



പാര്‍ക്കര്‍ ഫൊട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് പരിവേഷ റീലുകള്‍ വന്നത്. എല്ലാ വിഡിയോകളിലും ഇയാള്‍ സ്ലോമോഷനില്‍ നടക്കുന്നതും സിഗരറ്റ് വലിക്കുന്നതും കാണാം. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികള്‍ക്കും 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.